ബെന്നി ബെഹനാൻ കെപിസിസി അധ്യക്ഷൻ? പാർട്ടിയിൽ ഭൂരിപക്ഷ പിന്തുണ

നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനാൽ സണ്ണി ജോസഫിനെ അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് മാറ്റാനാണ് തീരുമാനം.

By Senior Reporter, Malabar News
Benni Behanan
ബെന്നി ബെഹനാൻ
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി പട്ടികക്കൊപ്പം പുതിയ കെപിസിസി അധ്യക്ഷനെയും (കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി) പ്രഖ്യാപിക്കാനുള്ള നീക്കവുമായി നേതൃത്വം. പുതിയ അധ്യക്ഷനായി ബെന്നി ബെഹനാനെ നിയോഗിക്കാനാണ് സാധ്യത, നിലവിൽ പാർട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാനാണ്.

അതിനാൽ തന്നെ മുൻഗണനയും ബെന്നി ബഹനാനാന്ന്. നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മൽസരിക്കേണ്ടതില്ലെന്ന് തുറന്ന് വ്യക്‌തമാക്കിയ ആളാണ് ബെന്നി ബെഹനാൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനാൽ സണ്ണി ജോസഫിനെ അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് മാറ്റാനാണ് തീരുമാനം.

ആന്റോ ആന്റണിയെ അധ്യക്ഷ സ്‌ഥാനത്തേക്ക്‌ പരിഗണിച്ചിരുന്നെങ്കിലും ഉണ്ണിക്കൃഷ്‌ണൻ പോറ്റി വിവാദം വിനയായെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ബെന്നി ബെഹനാൻ അധ്യക്ഷനാകാൻ സാധ്യതയേറുന്നത്. അതേസമയം, കെപിസിസി അധ്യക്ഷൻ മൽസരിക്കുമോ അതോ പുതിയ അധ്യക്ഷൻ വരുമോയെന്നതൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല. കെപിസിസി പ്രസിഡണ്ട് നടത്തുന്നത് മികച്ച പ്രതികരണമാണ്. വിഡി സതീശന്റെ യാത്ര വമ്പിച്ച വിജയമായിരുന്നുവെന്നും കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ ആക്കിയത് ഹൈക്കമാൻഡിന് നന്ദിയുണ്ടെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ നടന്നത് വലിയ തട്ടിപ്പാണ്. നിയമസഭയെ പോലും തെറ്റിദ്ധരിപ്പിച്ചു. മന്ത്രി വിഎൻ. വാസവനെതിരെ ഇന്ന് അവകാശലംഘന നോട്ടീസ് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

Most Read| ‘ചൈനയുമായുള്ള ഞങ്ങളുടെ ബന്ധം മികച്ചത്’; ട്രംപ്- ഷി കൂടിക്കാഴ്‌ച ഏപ്രിലിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE