തിരുവനന്തപുരം: നിലമേലിൽ ഇന്നലെ കുടുംബാംഗളായ രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സംശയം. റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്നും ഇവർ അടക്കമുള്ള കുടുംബം ഭക്ഷണം കഴിച്ചിരുന്നു.
ഭക്ഷണം കഴിച്ച ആറുപേരിൽ നാല് പേർക്കാണ് അസ്വസ്‌ഥത അനുഭവപ്പെട്ടത്. മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളേജുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. ശാസ്‌ത്രീയ പരിശോധന നടത്തിയ ശേഷമേ ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് സ്‌ഥിരീകരിക്കാൻ കഴിയൂവെന്ന് പോലീസും ആരോഗ്യവകുപ് അധികൃതരും അറിയിച്ചു.
സംശയത്തിന്റെ അടിസ്‌ഥാനത്തിൽ വിഴിഞ്ഞത്തെ ഹോട്ടൽ പോലീസ് പൂട്ടി. ഇന്നലെ അർത്രി ഒമ്പത് മണിയോടെയാണ് കുടുംബാംഗങ്ങൾ ഇവിടെയെത്തി ഭക്ഷണം കഴിച്ചത്. ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ വൈകാതെ ഹോട്ടലിൽ പരിശോധന നടത്തും. ഉച്ചയ്‌ക്ക് ശേഷം പ്രവർത്തിക്കുന്ന മൽസ്യ വിഭവങ്ങൾ വിൽക്കുന്ന ഹോട്ടലാണിത്.
മരിച്ച ഷാജിയുടെ ഭാര്യയും ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. രണ്ട് മക്കളും കൂടെയുണ്ടായിരുന്നു. എന്നാൽ ഇവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി റിപ്പോർട് ചെയ്‌തിട്ടില്ല. ഹോട്ടലിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ ഛർദിയും മറ്റും ഉണ്ടായിരുന്നുവെന്ന് ഷാജിയുടെ ബന്ധുക്കൾ പറയുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല


































