എൽപിജി ക്ഷാമം വരുമോ? വിതരണം കുറഞ്ഞു, അവശ്യവസ്‌തു നിയമം നടപ്പാക്കി കേന്ദ്രം

പ്രതിസന്ധി നേരിടാൻ അധികമായി ഉൽപ്പാദിപ്പിക്കുന്ന പാചകവാതകം പൂർണമായും ഗാർഹിക ആവശ്യങ്ങൾക്കായി മാറ്റിവയ്‌ക്കാനാണ് കേന്ദ്ര തീരുമാനം. ഇറക്കുമതി ചെയ്യുന്ന എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും പ്രഥമപരിഗണന നൽകാനും നിർദ്ദേശമുണ്ട്.

By Senior Reporter, Malabar News
Price Hike For LPG Commercial Cylinder
Rep. Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക വിതരണ പ്രതിസന്ധി കേരളത്തിലെ ഗാർഹിക- വാണിജ്യ മേഖലകളെയും ബാധിക്കുന്നു. ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷത്തെ തുടർന്ന് പച്ചകവാതക വിലയിൽ ഉണ്ടായ വർധനവും വിതരണത്തിലെ കുറവുമാണ് പ്രധാന വെല്ലുവിളിയാകുന്നത്.

തടസമില്ലാത്ത വിതരണം ഉറപ്പാക്കാൻ അവശ്യവസ്‌തു നിയമം (1955) ബാധകമാക്കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. എൽപിജി ഉൽപ്പാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദ്ദേശം നൽകിയതായി കേന്ദ്ര സർക്കാർ വ്യക്‌തമാക്കി.

പ്രതിസന്ധി നേരിടാൻ അധികമായി ഉൽപ്പാദിപ്പിക്കുന്ന പാചകവാതകം പൂർണമായും ഗാർഹിക ആവശ്യങ്ങൾക്കായി മാറ്റിവയ്‌ക്കാനാണ് കേന്ദ്ര തീരുമാനം. ഇറക്കുമതി ചെയ്യുന്ന എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും പ്രഥമപരിഗണന നൽകാനും നിർദ്ദേശമുണ്ട്.

പൂഴ്‌ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി സിലിണ്ടർ ബുക്കിങ്ങുകൾക്കിടയിൽ 25 ദിവസത്തെ ഇടവേളയും മന്ത്രായാം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്‌ചയ്‌ക്കിടെ ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് വർധിപ്പിച്ചത്.

ഇറാൻ-ഇസ്രയേൽ- യുഎസ് സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഉൾപ്പടെയുള്ള പ്രധാന ഊർജ ഗതാഗത പാതകളിൽ ഉണ്ടായ തടസമാണ് ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിന് കാരണം. രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതും പാചകവാതക വിതരണ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

Most Read| അക്ഷരങ്ങളെ ഉൾക്കാഴ്‌ചകൊണ്ട് നേരിട്ട് ജസീല; 397ആം റാങ്ക് തിളക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE