തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്പെഷ്യാലിറ്റി ബ്ളോക്കിലെ രണ്ടാം നിലയിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിച്ചത്. രോഗികളെ ഒഴിപ്പിക്കുകയാണ്. പ്ളാസ്റ്റിക് ഉൾപ്പടെയുള്ള വസ്തുക്കൾക്ക് തീപിടിച്ചു. പുക വലിയതോതിൽ പ്രദേശത്ത് വ്യാപിച്ചു. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീവ്രപരിചരണ വിഭാഗത്തിലെ ഐസിയുവിൽ പോർട്ടബിൾ വെന്റിലേറ്റർ മെഷീനിലാണ് തീപിടിച്ചത്. ഉടൻ തന്നെ തീ അണയ്ക്കുകയും മെഷീൻ പുറത്തേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 50ഓളം രോഗികളാണ് ഇവിടെ ഉണ്ടായിരുന്നത്. എല്ലാ രോഗികളെയും സുരക്ഷിതമായി മറ്റു വാർഡുകളിലേക്ക് മാറ്റി.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ





































