പാലക്കാട്ട് രമേശ് പിഷാരടി, വട്ടിയൂർക്കാവിൽ മുരളീധരൻ; ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

കെ. സുധാകരനും അടൂർ പ്രകാശും മൽസര മോഹവുമായി രംഗത്തുണ്ടായിരുന്നുവെങ്കിലും ആദ്യ പട്ടികയിൽ എംപിമാർ ആരുമില്ല. എന്നാൽ, ഇവർ താൽപര്യം പ്രകടിപ്പിച്ച കണ്ണൂർ, കോന്നി സീറ്റുകളിൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുമില്ല.

By Senior Reporter, Malabar News
AICC
Representational Image
Ajwa Travels

ന്യൂഡെൽഹി: 19 സിറ്റിങ് എംഎൽഎമാർ അടക്കം 55 പേരടങ്ങുന്ന ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പേര് ആദ്യഘട്ട പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നതാണ് പ്രധാന സവിശേഷത.

കെ. സുധാകരനും അടൂർ പ്രകാശും മൽസര മോഹവുമായി രംഗത്തുണ്ടായിരുന്നുവെങ്കിലും ആദ്യ പട്ടികയിൽ എംപിമാർ ആരുമില്ല. എന്നാൽ, ഇവർ താൽപര്യം പ്രകടിപ്പിച്ച കണ്ണൂർ, കോന്നി സീറ്റുകളിൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുമില്ല. വിഡി സതീശൻ പറവൂരും രമേശ് ചെന്നിത്തല ഹരിപ്പാടും സണ്ണി ജോസഫ് പേരാവൂരിലും കെ. മുരളീധരൻ വട്ടിയൂർക്കാവിലും മൽസരിക്കും. പാലക്കാട്ട് രമേശ് പിഷാരടിയും മൽസരത്തിനിറങ്ങും.

മണലൂരിൽ മുൻ എംപി ടിഎൻ പ്രതാപനും കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഒജെ. ജനീഷും മൽസരിക്കും. മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് തവനൂരിലും പാലക്കാട് ഡിസിസി പ്രസിഡണ്ട് എ. തങ്കപ്പൻ നെൻമാറയിലും മൽസരത്തിനിറങ്ങും. തൃത്താലയിൽ വിടി. ബൽറാം, കൊല്ലത്ത് ബിന്ദു കൃഷ്‌ണ, കൊയിലാണ്ടിയിൽ കെ. പ്രവീൺ കുമാർ, പൊന്നാനിയിൽ കെപി. നൗഷാദ് അലി, കൊട്ടാരക്കരയിൽ അയിഷ പോറ്റി എന്നിവർ മൽസരിക്കും.

കെഎം അഭിജിത്ത് നാദാപുരത്തും കെ. ജയന്ത് കോഴിക്കോട് നോർത്തിലും സണ്ണി ജോസഫ് പേരാവൂരിലും ഐസി ബാലകൃഷ്‌ണൻ സുൽത്താൻ ബത്തേരിയിലും ജനവിധി തേടും. കൽപ്പറ്റയിൽ ടി. സിദ്ദിഖും, വണ്ടൂരിൽ എപി അനിൽ കുമാറും നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തും ചാലക്കുടിയിൽ സനീഷ് കുമാർ ജോസഫും അങ്കമാലിയിൽ റോജി എം ജോണും ആലുവയിൽ അൻവർ സാദത്തും മൽസരത്തിനിറങ്ങും.

Most Read| തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന് തിരിച്ചടി, അപ്പീൽ തള്ളി, മൽസരിക്കാനാകില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE