തിരുവനന്തപുരം: ദളിത് കോൺഗ്രസ് നേതാവും മുൻ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്നു ബിഎസ്. അനൂപ് ബിജെപിയിൽ ചേർന്നു. ചിറയിൻകീഴിൽ എൻഡിഎ സ്ഥാനാർഥിയാകുമെന്നാണ് വിവരം.
ചിറയിൻകീഴിൽ ഇത്തവണ രമ്യ ഹരിദാസാണ് യുഡിഎഫ് സ്ഥാനാർഥി. സീറ്റ് കിട്ടാത്തതിലെ അതൃപ്തിയാണ് പാർട്ടി വിടാൻ കാരണമെന്നാണ് വിവരം. അനൂപിനൊപ്പം യൂത്ത് കോൺഗ്രസ് നേതാവ് ആർഎസ്. അരുൺ രാജും ബിജെപിയിൽ അംഗത്വമെടുത്തു.
അരുൺ രാജ് ചടയമംഗലത്ത് ബിജെപി സ്ഥാനാർഥിയാകുമെന്നാണ് വിവരം. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയത്തിൽ വെച്ച് ഇരുവരെയും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































