‘ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണം; ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്ക് പ്രഥമ പരിഗണന’

ഭൂരിഭാഗം പശ്‌ചിമേഷ്യൻ രാജ്യങ്ങളിലെയും ഭരണത്തലവൻമാരുമായി താൻ രണ്ടുതവണ സംസാരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.

By Senior Reporter, Malabar News
Prime Minister Narendra Modi
Ajwa Travels

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭൂരിഭാഗം പശ്‌ചിമേഷ്യൻ രാജ്യങ്ങളിലെയും ഭരണത്തലവൻമാരുമായി താൻ രണ്ടുതവണ സംസാരിച്ചിട്ടുണ്ടെന്നും മോദി രാജ്യസഭയിൽ പറഞ്ഞു.

”എല്ലാ ഗൾഫ് രാജ്യങ്ങളുമായും നിരന്തരമായ ആശയവിനിമയത്തിലാണ്. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരൻമാരുടെ സംരക്ഷണം ഇന്ത്യ ഏറ്റെടുത്തു. കൂടാതെ, ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളുമായും സംസാരിക്കുന്നുണ്ട്. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മേഖലയിൽ സമാധാനം പുനഃസ്‌ഥാപിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

സംഘർഷം ലഘൂകരിക്കുന്നതിനെ കുറിച്ചും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനെ കുറിച്ചും ഞങ്ങൾ അവരോട് സംസാരിച്ചിട്ടുണ്ട്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഹോർമുസ് കടലിടുക്ക് പോലുള്ള രാജ്യാന്തര സമുദ്രപാതയിലെ തടസങ്ങളും അംഗീകരിക്കാനാവില്ല. പശ്‌ചിമേഷ്യയിലെ സംഘർഷം ലോകമെമ്പാടും കടുത്ത ഊർജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇത് ഇന്ത്യയെ സംബന്ധിച്ചും ആശങ്കാജനകമാണ്.

നാലാം ആഴ്‌ചയിലേക്ക് കടന്ന യുദ്ധം നമ്മുടെ വ്യാപാര പാതകളെ ബാധിക്കുന്നുണ്ട്. പെട്രോൾ, ഡീസൽ, ഗ്യാസ്, വളം തുടങ്ങിയ അവശ്യ വസ്‌തുക്കളുടെ പതിവ് വിതരണത്തെ ഇത് തടസപ്പെടുത്തുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കപ്പലുകൾ നിലവിൽ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ കപ്പലുകളിൽ വലിയൊരു വിഭാഗം ഇന്ത്യൻ ജീവനക്കാരുണ്ട്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.

ഗൾഫിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരു കോടിയിലധികം ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്കാണ് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നത്. സംഘർഷം തുടങ്ങിയത് മുതൽ പശ്‌ചിമേഷ്യൻ രാജ്യങ്ങളിലെ നേതാക്കളുമായി ഞാൻ ടെലിഫോണിൽ സംസാരിച്ചിട്ടുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു.

Most Read| കണ്ണൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; 50 പവൻ സ്വർണം നഷ്‌ടപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE