പ്രചാരണത്തിന് ചൂടേറുന്നു; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, പാലക്കാടും തൃശൂരും പരിപാടികൾ

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 11 നാൾ മാത്രമാണ് ശേഷിക്കുന്നത്. മുന്നണികൾ പ്രചാരണത്തിന്റെ അവസാന ലാപ്പിലേക്ക് കടന്നു. ദേശീയ നേതാക്കൾ കേരളത്തിലെത്തി അണികൾക്ക് ആവേശം പകരുന്നുണ്ട്. രാഹുൽ ഗാന്ധി നാളെ പത്തനംതിട്ട ജില്ലയിൽ എത്തുന്നുണ്ട്.

By Senior Reporter, Malabar News
modi's-foreign-trips_2020-Sep-22
Ajwa Travels

തിരുവനന്തപുരം: പ്രചാരണത്തിന് ആവേശം പകരാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്‌ടറിൽ എത്തുന്ന മോദി, ഉച്ചയ്‌ക്ക് ശേഷം 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എൻഡിഎ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുക്കും.

ശേഷമായിരിക്കും തൃശൂരിലേക്ക് പോവുക. വൈകീട്ട് നാലിന് നഗരത്തിലെ സ്വരാജ് റൗണ്ടിൽ നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. സ്വരാജ് റൗണ്ടിൽ ജില്ലാ ജനറൽ ആശുപത്രി പരിസരം മുതൽ നടുവിലാൽ വരെ 900 മീറ്റർ റോഡ് ഷോ ആണ് പരിഗണനയിൽ ഉള്ളത്. എൻഡിഎ സ്‌ഥാനാർഥികളായ പത്‌മജ വേണുഗോപാൽ (തൃശൂർ), കെകെ. അനീഷ് കുമാർ (മണലൂർ) തുടങ്ങിയവർ പങ്കെടുക്കും.

ഈമാസം 11ന് പ്രധാനമന്ത്രി കൊച്ചിയിൽ എത്തി എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഇത്തവണ എൻഡിഎക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കുമെന്നും കേരളത്തിന് മോദിയുടെ ഗ്യാരണ്ടിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 11 നാൾ മാത്രമാണ് ശേഷിക്കുന്നത്. മുന്നണികൾ പ്രചാരണത്തിന്റെ അവസാന ലാപ്പിലേക്ക് കടന്നു. ദേശീയ നേതാക്കൾ കേരളത്തിലെത്തി അണികൾക്ക് ആവേശം പകരുന്നുണ്ട്. രാഹുൽ ഗാന്ധി നാളെ പത്തനംതിട്ട ജില്ലയിൽ എത്തുന്നുണ്ട്.

കഴിഞ്ഞദിവസം കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എത്തിയിരുന്നു. നേതാക്കൾ എത്തുന്നതിൽ ആവേശത്തിലാണ് അണികളും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലയിലെ തിരഞ്ഞെടുപ്പ് പരിപാടികളിലാണ് ഇന്ന് പങ്കെടുക്കുന്നത്.

മലപ്പുറത്തെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും. രാവിലെ തിരൂർ, പൊന്നാനി മണ്ഡലങ്ങളിലും വൈകീട്ട് തവനൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിലുമാണ് റാലികൾ ഉൽഘാടനം ചെയ്യുന്നത്. ജില്ലയിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ശക്‌തമായ മൽസരം നടക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുന്നത്.

അതേസമയം, എസ്‌ഡിപിഐ പിന്തുണയടക്കമുള്ള വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രി കൂടുതൽ പ്രതികരണങ്ങൾ നടത്തുമോ എന്നതും രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി. സതീശൻ വടക്കൻ പറവൂരിലാണ് പ്രചാരണം നടത്തുന്നത്. അവസാന ലാപ്പിലും ഡീൽ വിവാദവും എസ്‌ഡിപിഐ വോട്ട് സ്വീകരിക്കുന്നതും തന്നെയാണ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നത്.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE