കോഴിക്കോട്: കക്കോടി സ്വദേശിയായ കപ്പൽ ജീവനക്കാരനെ മെക്‌സിക്കൻ കടലിൽ കാണാതായതായി പരാതി. കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്നയാളെയാണ് കാണാതായത്.
അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്‌ലൈൻ ഉടമസ്‌ഥതയിലുള്ള ആഢംബര യാത്രാകപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനാണ്. മെക്‌സിക്കൻ തുറമുഖത്ത് നിന്ന് കപ്പൽ യുഎസിലേക്ക് തിരിക്കുന്നതിനിടെ വിൻഷാറിനെ കാണാതായി എന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. വെള്ളിയാഴ്‌ച രാത്രി ഒമ്പതിനാണ് വിൻഷാറിന്റെ വീട്ടിലേക്ക് കപ്പൽ കമ്പനിയിലെ ഉദ്യോഗസ്‌ഥർ വിവരം അറിയിച്ചത്.
ഒമ്പതാം തീയതി പുലർച്ചെയാണ് വിൻഷാറിനെ കാണാതായത്. മെക്‌സിക്കൻ തീരസേന കടലിൽ തിരച്ചിൽ നടത്തുകയാണെന്നാണ് വിവരം. 15 വർഷത്തോളമായി വിദേശത്ത് ജോലി ചെയ്യുന്ന വിൻഷാർ ഇതേ കപ്പൽ കമ്പനിയിലാണ് പ്രവർത്തിച്ചു വരുന്നത്. നാലുമാസം മുമ്പാണ് എൻസിഎൽ വിവ കപ്പലിലേക്ക് മാറിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
Most Read| പതിവ് തെറ്റിയില്ല, ഇത്തവണയും ബൂത്തിൽ ഒന്നാമനായി ചാത്തുക്കുട്ടി




































