അപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സംഭവം കായംകുളത്ത്

വ്യാപാരി വ്യവസായി ഏകോപനം സമിതി കായംകുളം യൂണിറ്റ് പ്രസിഡണ്ട് സിനിൽ സാബാദിനെതിരെയാണ് പരാതി. കൊല്ലം സ്വദേശിനിയായ 25-കാരിയാണ് പരാതി നൽകിയത്.

By Senior Reporter, Malabar News
Sexual Assault
Rep. Image
Ajwa Travels

കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം. രക്ഷകന്റെ വേഷത്തിലെത്തിയ വ്യാപാരി വ്യവസായി നേതാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. ഈമാസം നാലിന് പുലർച്ചെയാണ് സംഭവം.

വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡണ്ട് സിനിൽ സബാദിനെതിരെയാണ് പരാതി. കൊല്ലം സ്വദേശിനിയായ 25-കാരിയാണ് പരാതി നൽകിയത്. ഏപ്രിൽ നാലിനാണ് യുവതി അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കടന്നുപിടിക്കുന്നതിനിടെ മാറിടത്തിൽ കടന്നുപിടിച്ചുവെന്നാണ് പരാതി.

യുവതി ആശുപത്രിയിൽ എത്തിയ സമയത്ത് അധികൃതരോട് വിവരം പറയുകയും തുടർന്ന് പോലീസിനെ അറിയിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് മൊഴിയെടുത്ത് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ആരോപണ വിധേയനായ സിനിൽ സബാദിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു.

അതേസമയം, സിനിൽ സബാദും അയാളുടെ ആളുകളും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നുണ്ട്. സംഭവം പുറത്തുപറയരുതെന്നാണ് ഭീഷണി. പരാതിയിൽ നിന്ന് പിൻമാറാൻ ലക്ഷങ്ങൾ വാഗ്‌ദാനം ചെയ്‌തുവെന്നും യുവതി പറയുന്നു. സ്വാധീനമുള്ള പ്രതിക്കെതിരെ പോലീസ് കേസെടുത്തതല്ലാതെ മറ്റു നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും യുവതി വ്യക്‌തമാക്കി.

Most Read| പതിവ് തെറ്റിയില്ല, ഇത്തവണയും ബൂത്തിൽ ഒന്നാമനായി ചാത്തുക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE