’21ആം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം; വനിതാ സംവരണ ബിൽ ചരിത്രമാകും’

സ്വപ്‌നങ്ങൾക്ക് പുതിയ ചിറക് നൽകാനാണ് ശ്രമിക്കുന്നത്. സ്‌ത്രീകൾ ജനാധിപത്യത്തിന്റെ ശക്‌തമായ തൂണുകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

By Senior Reporter, Malabar News
pm-narendra-modi
Ajwa Travels

ന്യൂഡെൽഹി: 21ആം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനങ്ങളിൽ ഒന്നാണ് വനിതാ സംവരണ ബിൽ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വ്യാഴാഴ്‌ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാകും. വനിതാ സംവരണത്തിൽ രാജ്യം ഒറ്റക്കെട്ടാണ്. നാരി ശക്‌തിക്ക് വേണ്ടി ഈ തീരുമാനം സമർപ്പിക്കുന്നു.

വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യത്ത് ലക്ഷ്യം വയ്‌ക്കുന്നത്‌. 2023ലേത് പോലെ ഇത്തവണയും ബിൽ ഒറ്റക്കെട്ടായി പാസാക്കണം. വനിതാ പ്രാതിനിധ്യം ജനാധിപത്യത്തിന് കരുത്ത് നൽകും. 16ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണം യാഥാർഥ്യമാകും.

രാജ്യം ചരിത്രമെഴുതാൻ പോകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2029ൽ സംവരണം നടപ്പാക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. പാർലമെന്റിൽ വിശദമായ ചർച്ച നടക്കും. സ്വപ്‌നങ്ങൾക്ക് പുതിയ ചിറക് നൽകാനാണ് ശ്രമിക്കുന്നത്. സ്‌ത്രീകൾ ജനാധിപത്യത്തിന്റെ ശക്‌തമായ തൂണുകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്‌ട്രപതി മുതൽ ധനമന്ത്രി സ്‌ഥാനത്ത്‌ വരെ വനിതകൾ ഉണ്ട്. സ്‌ത്രീ ശാക്‌തീകരണത്തിന്റെ മികച്ച ഉദാഹരണമാണ് പഞ്ചായത്ത് രാജ്. എല്ലാം മേഖലയിലും സ്‌ത്രീകൾ ചരിത്രം സൃഷ്‌ടിച്ചു. ജൽ ജീവൻ മിഷന്റെ വിജയത്തിന് പിന്നിലും സ്‌ത്രീകളാണ്. പ്രതിപക്ഷവും വനിതാ ശാക്‌തീകരണത്തിന് വേണ്ടി ശ്രമങ്ങൾ നടത്തി. സ്വാതന്ത്ര്യാനന്തരം രാഷ്‌ട്രപതി, പ്രധാനമന്ത്രി പദങ്ങളിൽ വനിതകൾ എത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Most Read| പതിവ് തെറ്റിയില്ല, ഇത്തവണയും ബൂത്തിൽ ഒന്നാമനായി ചാത്തുക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE