ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട്. 2025 ഏപ്രിൽ 22നായിരുന്നു പഹൽഗാമിൽ പാക്കിസ്‌ഥാൻ പിന്തുണയോടെയുള്ള ഭീകരർ ആക്രമണം നടത്തിയത്. വിനോദസഞ്ചാരികൾ ഉൾപ്പടെ 26 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഒരു മലയാളിയും കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തെ നടുക്കിയ ഭീകരാക്രമണങ്ങളിൽ ഒന്നായിരുന്നു ഇത്. ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ട 26 പേർക്ക് ആദരാഞ്‌ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിപ്പ് പങ്കുവെച്ചു. ഏത് രൂപത്തിലുള്ള ഭീകരവാദത്തിന് മുന്നിലും ഇന്ത്യ തലകുനിക്കില്ലെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
”കഴിഞ്ഞവർഷം ഇതേദിവസം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പൊലിഞ്ഞുപോയ നിരപരാധികളെ സ്‌മരിക്കുന്നു. ആ ജീവനുകൾ ഒരിക്കലും വിസ്‌മരിക്കപ്പെടില്ല. പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബങ്ങൾക്കൊപ്പമാണ് എന്റെ ചിന്തകൾ. ഒരു രാജ്യമെന്ന നിലയിൽ നാം ഈ വേദനയിൽ ഒരുമിച്ച് നിൽക്കുന്നു. ഭീകരവാദത്തിന്റെ ഒരു രൂപത്തിന് മുന്നിലും ഇന്ത്യ തലകുനിക്കില്ല. ഭീകരരുടെ ഇത്തരം ക്രൂരമായ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ല”- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ





































