തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ. നെടുങ്കണ്ടം പച്ചടിയിലെ വീടിന് സമീപത്തുനിന്നാണ് സജിയെ പിടികൂടിയത്. സജി വീടിന് പുറകിലുള്ള മലയിൽ ഒളിച്ചിരിക്കുകയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
ഡ്രോണും മറ്റും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പോലീസ് പരിശോധന തുടങ്ങിയതോടെ സജി താഴേക്ക് ഇറങ്ങി വരികയായിരുന്നു. സജിയുടെ മാതാവ് മേരിക്കുട്ടി (70), സഹോദരൻ റെജി (48) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയതെന്നാണ് സംശയിക്കുന്നത്. കുറച്ചു ദിവസമായി ഇവരെ കാണാനില്ലായിരുന്നു.
മേരിയുടെ മകൾ സിനിയുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം പോലീസ് വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. സഹോദരങ്ങൾ തമ്മിൽ പ്രശ്‌നം ഉള്ളതായാണ് വിവരം. പോലീസ് പരിശോധന തുടങ്ങിയതോടെ സജി മുങ്ങുകയായിരുന്നു.
Most Read| ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും; മേയ് ഒന്നുമുതൽ പുതിയ നിയമം







































