ജനാധിപത്യത്തിന്റെ വിജയം, ആരുടെയും മിടുക്ക് കൊണ്ടല്ല; ജി. സുകുമാരൻ നായർ

തിരഞ്ഞെടുപ്പിൽ സമദൂര നിലപാടായിരുന്നു. വിഡി. സതീശനോടുള്ള ചില വിയോജിപ്പുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ആ വിയോജിപ്പ് ഇപ്പോഴുമുണ്ട്. അത് തിരുത്താൻ താൻ പറയില്ലെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.

By Senior Reporter, Malabar News
g sukumaran nair
ജി സുകുമാരന്‍ നായര്‍

കോട്ടയം: കേരളത്തിൽ യുഡിഎഫ് നേടിയ ജയം ജനാധിപത്യത്തിന്റെ വിജയമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൽഡിഎഫ് ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടി, ഒരുമാറ്റം വരാൻ അവർ ആഗ്രഹിച്ചു. അങ്ങനെ ചെയ്‌ത വോട്ടാണ്. അത് കോൺഗ്രസിനും യുഡിഎഫിനും പ്രതിഫലിച്ചു എന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പെരുന്നയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ. ചിലരൊക്കെ അവകാശപ്പെടുന്നത് അവരുടെ മിടുക്ക് കൊണ്ടാണ് ഈ വിജയം ഉണ്ടായതെന്നാണ്. എന്നാൽ, ഒരിക്കലും അങ്ങനെയല്ല. കേരളത്തിലെ ജനങ്ങളാണ് ഇവിടെ വിജയിച്ചത്. അതിന്റെ ക്രെഡിറ്റ് ആരും നേടിയെടുക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും യാതൊരു വിരോധവുമില്ല. കഴിവുള്ളവരെയും പരിചയമുള്ളവരെയും ആക്കണം എന്നേയുള്ളൂ. ഒരു വ്യക്‌തിയെ ചൂണ്ടിക്കാണിക്കുന്നില്ല. ഇക്കാര്യമെല്ലാം കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുന്നത്. അവർ തീരുമാനിക്കട്ടെയെന്നും സുകുമാരൻ നായർ വ്യക്‌തമാക്കി.

തിരഞ്ഞെടുപ്പിൽ സമദൂര നിലപാടായിരുന്നു. വിഡി. സതീശനോടുള്ള ചില വിയോജിപ്പുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ആ വിയോജിപ്പ് ഇപ്പോഴുമുണ്ട്. അത് തിരുത്താൻ താൻ പറയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Most Read| മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് സ്‌ഫോടനം; പഞ്ചാബിൽ അതീവ ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE