ന്യൂഡെൽഹി: ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുന്നത് തുടരുകയാണെങ്കിൽ പാക്കിസ്ഥാൻ എന്ന രാജ്യം തന്നെ ഭൂലോകത്ത് ഉണ്ടാവില്ലെന്ന കർശന മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി.
കഴിഞ്ഞവർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കവെ ആയിരുന്നു ദ്വിവേദിയുടെ വാക്കുകൾ.
ഭീകരർക്ക് അഭയം നൽകുന്നതും ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നതും പാക്കിസ്ഥാൻ തുടരുകയാണെങ്കിൽ, ഭൂമിശാസ്ത്രത്തിന്റെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് അവർ തന്നെ തീരുമാനിക്കേണ്ടി വരുമെന്ന് ഉപേന്ദ്ര ദ്വിവേദി തുറന്നടിച്ചു.
അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തങ്ങൾ തുടരുകയാണെങ്കിൽ ഇന്ത്യ മുമ്പത്തേക്കാൾ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡെൽഹിയിലെ മനേക്ഷാ സെന്ററിൽ നടന്ന സേന സംവാദ് എന്ന പരിപാടിയിൽ ഒരുവർഷം മുൻപ് നടന്ന സൈനിക നീക്കങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇന്ത്യയുടെ പ്രതിരോധ നയം വ്യക്തമാക്കിയത്.
Most Read| ഐഎസ് തലപ്പത്തെ രണ്ടാമൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് ട്രംപ്




































