തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തിയത്. 77.97 ആണ് വിജയശതമാനം. 2,90,398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഹയർ സെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,826 വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്.
ജൂൺ 29 മുതൽ ജൂലൈ മൂന്നുവരെ സേ പരീക്ഷ നടക്കും. സയൻസ് വിഭാഗത്തിൽ 1,58,836 വിദ്യാർഥികളും ഹ്യുമാനിറ്റീസിൽ 50,398 പേരും കൊമേഴ്‌സിൽ 81,147 വിദ്യാർഥികളും ഉരിപഠനത്തിന് അർഹത നേടി. 30,561 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചു.
ഏറ്റവും കൂടുതൽ വിജയശതമാനം ഇടുക്കിയിലാണ്- 84.64. കുറവ് കാസർഗോഡ്- 71.72%. സംസ്‌ഥാനത്തെ 76 സ്‌കൂളുകളിൽ 100 ശതമാനം കുട്ടികൾ വിജയിച്ചു. 50 പെൺകുട്ടികൾക്കും 10 ആൺകുട്ടികൾക്കും മുഴുവൻ മാർക്കും (1200) ലഭിച്ചു. കഴിഞ്ഞവർഷം ഹയർ സെക്കൻഡറിയിൽ 77.81%, വിഎച്ച്‌എസ്ഇയിൽ 70.06% എന്നിങ്ങനെയായിരുന്നു വിജയം.
ഫലമറിയാനുള്ള വെബ്‌സൈറ്റുകൾ
nammudekeralam.gov.in
www.results.hse.kerala.gov.in
www.prd.kerala.gov.in
reults.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു




































