കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം; മുഖ്യപ്രതിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധം

കലൂർ ലിബർട്ടി ലെയ്‌നിൽ ഹൈലാൻഡ് ലോഡ്‌ജ്‌ നടത്തിപ്പുകാരനായ അക്‌ബർ അലിയും കൂട്ടാളികളും ഇപ്പോഴും ഒളിവിൽ തുടരുകയാണ്. അക്ബറിനെതിരെ നേരത്തെയും ചില കേസുകളുണ്ടെന്നും പോലീസ് വ്യക്‌തമാക്കുന്നു. ഈ കേസുകളടക്കമുള്ള വിശദാംശങ്ങൾ പോലീസ് ശേഖരിക്കുകയാണ്.

By Senior Reporter, Malabar News
Assault on girls
Representational Image

കൊച്ചി: കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ഇയാൾക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു.

കലൂർ ലിബർട്ടി ലെയ്‌നിൽ ഹൈലാൻഡ് ലോഡ്‌ജ്‌ നടത്തിപ്പുകാരനായ അക്‌ബറും കൂട്ടാളികളും ഇപ്പോഴും ഒളിവിൽ തുടരുകയാണ്. അക്ബറിനെതിരെ നേരത്തെയും ചില കേസുകളുണ്ടെന്നും പോലീസ് വ്യക്‌തമാക്കുന്നു. ഈ കേസുകളടക്കമുള്ള വിശദാംശങ്ങൾ പോലീസ് ശേഖരിക്കുകയാണ്.

നഗരത്തിലെ ഇയാളുടെ ലോഡ്‌ജ്‌ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ലോഡ്‌ജിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ലോഡ്‌ജിൽ വന്നുപോകുന്ന ആളുകൾ ആരൊക്കെയാണ് എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്‌തത വരേണ്ടതുണ്ട്.

കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ ജോലി കഴിഞ്ഞ് നടന്നുവരികയായിരുന്ന പെൺകുട്ടികളെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. ഇന്നലെ പുലർച്ചെ 4.30നായിരുന്നു സംഭവം. പെൺകുട്ടികളിൽ ഒരാളെ നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്‌തു. ദൃശ്യം പകർത്താൻ ശ്രമിച്ച ഫോൺ നിലത്തേക്കെറിഞ്ഞ് തകർക്കുകയും ചെയ്‌തു.

അക്രമി സംഘത്തിലെ പാലക്കാട് സ്വദേശികളായ അരുൺ, സാബിത്ത്, മലപ്പുറം സ്വദേശി ആൽബിൻ സൈമൺ എന്നിവരെ പോലീസ് പിടികൂടി. അക്ബർ അലി ഉൾപ്പടെ ഏഴുപേരാണ് ഒളിവിൽ കഴിയുന്നത്. സംഘത്തിൽ രണ്ട് യുവതികളും ഉണ്ട്. പിടിയിലായവർ അക്‌ബർ അലിയുടെ ഹോട്ടലിലെ ജീവനക്കാരാണ്.

റിക്രൂട്ട്മെന്റ് പരീക്ഷയ്‌ക്ക് വേണ്ടി തയ്യാറെടുക്കുന്ന പെൺകുട്ടികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഇവർ ഇരുവരും പുലർച്ചെ ചായ കുടിക്കാൻ ഇറങ്ങിയതായിരുന്നു. അതേ സ്‌ഥലത്ത്‌ പ്രതികളും ചായ കുടിക്കാനെത്തി. പെൺകുട്ടികളോട് ഇവർ ലൈംഗിക ചുവയോടെ കമന്റടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തതാണ്‌ അക്രമണത്തിനിടയാക്കിയത്.

Most Read| ബഹ്‌റൈനിലെ യുഎസ് താവളം തകർത്തെന്ന് ഇറാൻ; അവകാശവാദം തള്ളി അമേരിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE