പ്രധാനമന്ത്രി ഉജ്ജ്വല യോജന; സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം

ഒരുവർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതിൽ നിന്ന് നാലായാണ് പരിമിതപ്പെടുത്തിയത്.

By Senior Reporter, Malabar News
Price Hike For LPG Commercial Cylinder
Rep. Image

ന്യൂഡെൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്‌താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ഒരുവർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതിൽ നിന്ന് നാലായാണ് പരിമിതപ്പെടുത്തിയത്.

ഗാർഹിക പാചകവാതക സിലിണ്ടറിന് 29 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നത്. 2016 മേയിൽ ആരംഭിച്ച പദ്ധതിപ്രകാരം ആദ്യഘട്ടത്തിൽ ഒരുവർഷം 12 സിലിണ്ടറുകൾ വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞവർഷം ഇത് ഒമ്പതായി കുറയ്‌ക്കുകയും ഇപ്പോഴത് നാലായി കുറയ്‌ക്കുകയും ചെയ്‌തിരിക്കുകയാണ്.

പദ്ധതി പ്രകാരം 300 രൂപയാണ് ഒരു സിലിണ്ടറിന് സർക്കാർ സബ്‌സിഡി നൽകിവരുന്നത്. 10.5 കോടി ദരിദ്ര കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാണെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

അതേസമയം, ദരിദ്ര കുടുംബങ്ങളിലെ സാധാരണക്കാരുടെ ശരാശരി വാർഷിക ഉപയോഗം കണക്കിലെടുത്താണ് ഈ പുതിയ പരിഷ്‌കരണമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രവീൺ എം ഖനൂജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അന്താരാഷ്‌ട്ര വിപണിയിലെ നിരക്ക് അനുസരിച്ച് 14.2 കിലോഗ്രാം എൽപിജി നൽകുമ്പോൾ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഇപ്പോൾ 700 രൂപ നഷ്‌ടമാണെന്നാണ് പ്രവീൺ പറയുന്നത്. പെട്രോളിന് ലിറ്ററിന് ആറുരൂപയും ഡീസലിന് 30 രൂപയും നഷ്‌ടം സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Most Read| തൃണമൂലിന് വീണ്ടും തിരിച്ചടി; സുഖേന്ദു ശേഖർ റോയ് എംപി സ്‌ഥാനം രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE