കരസേന മേധാവിയായി ലഫ്. ജനറൽ ധീരജ് സേത്തിനെ നിയമിച്ചു

നിലവിൽ കരസേനാ ഉപമേധാവിയായി സേവനമനുഷ്‌ഠിക്കുന്ന അദ്ദേഹം 2026 ജൂൺ 30ന് ഉച്ചയ്‌ക്ക് ശേഷമാണ് പുതിയ ചുമതലയേൽക്കുക.

By Senior Reporter, Malabar News
Dhiraj Seth
ധീരജ് സേത്ത് (Image Courtesy: Wikipedia) Croppedy By Team MN

ന്യൂഡെൽഹി: കരസേന മേധാവിയായി ലഫ്. ജനറൽ ധീരജ് സേത്തിനെ നിയമിച്ചു. നിലവിൽ കരസേനാ ഉപമേധാവിയായി സേവനമനുഷ്‌ഠിക്കുന്ന അദ്ദേഹം 2026 ജൂൺ 30ന് ഉച്ചയ്‌ക്ക് ശേഷമാണ് പുതിയ ചുമതലയേൽക്കുക.

ഇതേ ദിവസം തന്നെയാണ് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി സർവീസിൽ നിന്ന് വിരമിക്കുന്നത്. ഏപ്രിൽ ഒന്നിനാണ് കരസേനാ ഉപമേധാവിയായി ധീരജ് സേത്ത് ചുമതലയേറ്റത്. നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ വിദ്യാർഥിയായ ധീരജ് സേത്ത്, 1986 ഡിസംബറിലാണ് ആർമേർഡ് കോർപ്‌സിൽ സേവനം ആരംഭിച്ചത്.

ആർമേർഡ് റെജിമെന്റിനെയും ആർമേർഡ് ബ്രിഗേഡിനെയും, ജമ്മു കശ്‌മീരിൽ ഒരു കൗണ്ടർ ഇൻസർജൻസി ഫോഴ്‌സിനെയും അദ്ദേഹം കമാൻഡ് ചെയ്‌തിട്ടുണ്ട്‌. ലെഫ്. ജനറലായി സ്‌ഥാനക്കയറ്റം ലഭിച്ചപ്പോൾ അദ്ദേഹം സുദർശൻ ചക്ര കോർപ്‌സിനെയും പിന്നീട് ഡെൽഹി ഏരിയയിൽ ഓഫീസർ കമാൻഡിങ്ങായും സേവനമനുഷ്‌ഠിച്ചു. സുപ്രധാന ദേശീയ, അന്തർദേശീയ ഇടപെടലുകൾക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ട്.

Most Read| നിപ്പ; ഹൈറിസ്‌കിലുള്ള മൂന്നുപേരുടെ ഫലം നെഗറ്റീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE