സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം; ദുരൂഹത

അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ ഇൻഫാന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

By Senior Reporter, Malabar News
Dead body found
Representational Image

കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ ഇൻഫാന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ ദിവസം ഒരു മൃതദേഹം സംസ്‌കരിക്കാനായി പള്ളിയിലെ കല്ലറ തുറന്നപ്പോഴാണ് മറ്റൊരു മൃതദേഹം കണ്ടത്.

കരിക്കോട്ടക്കരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 38ആം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കം ചെയ്‌ത രീതിയിൽ ഒരു മൃതദേഹവും പായയിൽ പൊതിഞ്ഞ രീതിയിൽ മറ്റൊരു മൃതദേഹവും കണ്ടെത്തിയത്. ക്രിസ്‌ത്യൻ ആചാരപ്രകാരം പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാറില്ല.

ഇതോടെയാണ് പള്ളി അധികൃതർ പോലീസിൽ വിവരം അറിയിച്ചത്. 38ആം നമ്പർ കല്ലറയിൽ അടക്കം ചെയ്‌തവരുടെ പട്ടിക പള്ളി അധികൃതർ പരിശോധിച്ചെങ്കിലും പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. കുടുംബ കല്ലറ ഇല്ലാത്ത പള്ളിയിൽ 2019ന് ശേഷം സെമിത്തേരി നവീകരിച്ചിരുന്നു.

നവീകരണത്തിന് ശേഷം കല്ലറകൾക്ക് പുതിയ ക്രമനമ്പറുകൾ നൽകി. പഴയ നമ്പറുകളിൽ പലതിനും മാറ്റം സംഭവിച്ചു. ഇതോടെ, കല്ലറകളുടെ നമ്പറിലെ ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. ഇടവക സെമിത്തേരിയിൽ അടക്കം ചെയ്‌ത 93 പേരുടെ ബന്ധുക്കളുമായി സംസാരിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങാനാണ് പള്ളിയുടെ തീരുമാനം.

Most Read| മൈക്രോ ഫിനാൻസ് അഴിമതി; മൂന്നാഴ്‌ചയ്‌ക്കകം റിപ്പോർട് നൽകണമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE