‘യുഎസിനെ ആശ്രയിക്കുന്നത് നിർത്തണം, ആയുധ ഉൽപ്പാദനശേഷി വികസിപ്പിക്കണം’

വെസ്‌റ്റ് ബാങ്കിലെ ഗൂഷ് എറ്റ്‌സിയോൺ കുടിയേറ്റ മേഖലയിൽ യുദ്ധവിദഗ്‌ധരുമായി സംസാരിക്കവെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

By Senior Reporter, Malabar News
Benjamin Netanyahu
Benjamin Netanyahu (Image Courtesy: ABC News)

വെസ്‌റ്റ് ബാങ്ക്: ഇറാനുമായുള്ള യുദ്ധം തുടരുമെന്ന സൂചന നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എന്നാൽ, പോരാട്ടത്തിൽ യുഎസിനെ ആശ്രയിക്കുന്നത് നിർത്തണമെന്നും ഇസ്രയേലിന്റെ ആയുധ ഉൽപ്പാദന ശേഷി വികസിപ്പിക്കണമെന്നും നെതന്യാഹു ആഹ്വാനം ചെയ്‌തു.

വെസ്‌റ്റ് ബാങ്കിലെ ഗൂഷ് എറ്റ്‌സിയോൺ കുടിയേറ്റ മേഖലയിൽ യുദ്ധവിദഗ്‌ധരുമായി സംസാരിക്കവെയാണ് നെതന്യാഹുവിന്റെ പ്രതികരണം. അമേരിക്കൻ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച പിന്തുണയ്‌ക്ക് നെതന്യാഹു നന്ദി പറയുകയും ചെയ്‌തു. യുഎസ്- ഇറാൻ സമാധാന കരാർ ഇസ്രയേൽ എതിർക്കുന്ന പശ്‌ചാത്തലത്തിലാണ്‌ പ്രതികരണം.

”നമുക്ക് നമ്മുടേതായ സ്വതന്ത്രമായ ആയുധോൽപ്പാദന സംവിധാനം ആവശ്യമാണ്. സ്വന്തം ആയുധങ്ങൾ നമ്മൾ നിർമ്മിച്ചേ തീരൂ. ഇറാനിയും അവരുടെ ആശ്രിത സംഘങ്ങളെയും നമ്മൾ നേരിട്ടുകൊണ്ടിർക്കുകയാണ്. നമ്മൾ അവർക്ക് ശക്‌തമായ തിരിച്ചടി നൽകി. ആക്രമണം ഇതുവരെ അവസാനിച്ചിട്ടില്ല.

30 വർഷം കഴിയുമ്പോൾ നാം എവിടെയായിരിക്കും എന്നത് നമ്മുടെ ശക്‌തിയെ ആശ്രയിച്ചിരിക്കും. മറ്റുള്ളവരെ ആശ്രയിക്കുന്നതിൽ നിന്ന് മോചനം നേടണം. കൂടുതൽ കരുത്താർജിക്കണം. കൂടുതൽ സാങ്കേതികവിദ്യ ഉൾക്കൊള്ളണം. കമാൻഡർമാരുടെ കൂടുതൽ തലമുറകളെ പരിശീലിപ്പിക്കണം. നമ്മുടെ ഭാവി നിർണയിക്കുന്നത് ഇതൊക്കെയാണ്”- നെതന്യാഹു പറഞ്ഞു.

Most Read| മുഹറം; സംസ്‌ഥാനത്ത്‌ പൊതു അവധി വെള്ളിയാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE