ഖമനയിയുടെ സംസ്‌കാരം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറാൻ

ജൂലൈ ഒമ്പതിന് ജൻമനാടായ മഷാദിലാണ് ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.

By Senior Reporter, Malabar News
Ayatollah Ali Khamenei
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ. വെടിനിർത്തലിന് ശേഷം ഇറാൻ തങ്ങളുടെ നയതന്ത്ര ബന്ധങ്ങൾ ശക്‌തമാക്കുന്ന സാഹചര്യത്തിലാണ് ക്ഷണം.

പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇന്ത്യയിൽ നിന്ന് ഔദ്യോഗിക സ്‌ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇന്ത്യയുമായുള്ള ബന്ധത്തിന് ഇറാൻ നൽകുന്ന പ്രാധാന്യമാണ് നീക്കത്തെ വിലയിരുത്തുന്നത്. ജൂലൈ ഒമ്പതിന് ജൻമനാടായ മഷാദിലാണ് ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.

ഇറാനിലെ ഔദ്യോഗിക വസതിയിൽ അമേരിക്കയും ഇസ്രയേലും സംയുക്‌തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. 2026 മാർച്ച് ഒന്നിന് അദ്ദേഹം മരിച്ചതായി ഇറാന്റെ ഔദ്യോഗിക മാദ്ധ്യമങ്ങൾ സ്‌ഥിരീകരിച്ചു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ മുജ്‌തബ ഖമനയിയെ പിൻഗാമിയായി തിരഞ്ഞെടുത്തു.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE