മലപ്പുറം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) മുൻസിപ്പൽ കമ്മിറ്റി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ സിപി സെക്കീർ ചന്തപ്പടിയിലാണ് റാലി ഫ്ളാഗ് ഓഫ് ചെയ്തത്.
ലഹരിക്കെതിരായ പ്രവർത്തനം നിയമനടപടികളിൽ മാത്രം ഒതുക്കാതെ സാമൂഹികമായ പ്രതിരോധം, ബോധവൽക്കരണം, ചികിൽസ, പുനരധിവാസം, കുറ്റകൃത്യ ശൃംഖലകൾക്കെതിരായ നടപടി എന്നിവ ഒരുമിച്ചുനടക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെ സമീപനത്തെ മാനിച്ചാണ് PCWF ലഹരി വിരുദ്ധ ദിനത്തിൽ ഇത്തരമൊരു ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന സമാപന യോഗം പൊന്നാനി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) സതീഷ് കുമാർ ഉൽഘാടനം ചെയ്തു. കേരള മദ്യനിരോധന സമിതി സംസ്ഥാന ഉപാധ്യക്ഷൻ കെ സിദ്ധീഖ് മൗലവി അയിലക്കാട് ലഹരി വിരുദ്ധ സന്ദേശം നൽകി.
മുജീബ് കിസ്മത്ത് സ്വാഗതവും, മുനീറ ടി നന്ദിയും പറഞ്ഞ പരിപാടിയിൽ സുബൈർ ടിവി അധ്യക്ഷ്യത വഹിച്ചു. കോയക്കുട്ടി മാസ്റ്റർ, സിവി മുഹമ്മദ് നവാസ്, ഹനീഫ മാളിയേക്കൽ, സലാം പോത്തന്നൂർ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
INFORMATIVE | എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്സിജൻ നിലവാരമോ?




































