ബിജെപി കൗൺസിലർ ആർ. സുഗതന്റെ രണ്ട് ജാമ്യാപേക്ഷയും കോടതി തള്ളി

മാർച്ചിൽ വട്ടിയൂർക്കാവ് വള്ളക്കടവ് ജങ്ഷനിൽ വെച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദ്ദിച്ചതാണ് ഒരു കേസ്. കഴിഞ്ഞമാസം കാപ്പ കേസിൽ അറസ്‌റ്റ് ചെയ്യാനെത്തിയ പോലീസുകാരെ അക്രമിച്ചതാണ് രണ്ടാമത്തെ കേസ്.

By Senior Reporter, Malabar News
BJP councilor R. Sugathan
ആർ. സുഗതൻ

നെടുമങ്ങാട്: വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ രണ്ട് ജാമ്യാപേക്ഷയും നെടുമങ്ങാട് കോടതി തള്ളി. മാർച്ചിൽ വട്ടിയൂർക്കാവ് വള്ളക്കടവ് ജങ്ഷനിൽ വെച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദ്ദിച്ചതാണ് ഒരു കേസ്.

കഴിഞ്ഞമാസം കാപ്പ കേസിൽ അറസ്‌റ്റ് ചെയ്യാനെത്തിയ പോലീസുകാരെ അക്രമിച്ചതാണ് രണ്ടാമത്തെ കേസ്. കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ. വട്ടിയൂർക്കാവ് സ്‌റ്റേഷനിൽ 11 കേസും നെടുമങ്ങാട് സ്‌റ്റേഷനിൽ ഒരു കേസുമാണ് സുഗതനെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌.

ആറ് വധശ്രമക്കേസുകൾ, ഭീഷണിപ്പെടുത്തൽ, വഴിതടയൽ, പോലീസിനെതിരെ കയ്യേറ്റം, വീടുകയറി വാഹനം അടിച്ചു തകർക്കൽ, ഭീകരാന്തരീക്ഷം സൃഷ്‌ടിക്കൽ, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ആയുധം കൊണ്ട് മാരകമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കേസുകളാണ് സുഗതനെതിരെയുള്ളത്.

കാപ്പ കേസിൽ പ്രതിയായിരുന്ന സുഗതന് 2025ൽ കർശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിച്ചത്. എന്നാൽ, കഴിഞ്ഞ മാർച്ചിൽ ക്ഷേത്രോൽസവത്തിലെ ഗാനമേളയോട് അനുബന്ധിച്ച് സിപിഎം പ്രവർത്തകരെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ സുഗതനെതിരെ വീണ്ടും വധശ്രമത്തിന് കേസെടുക്കുകയായിരുന്നു.

സുഗതനെ കൂടാതെ സുഹൃത്തുക്കളായ മണികണ്‌ഠൻ, കിരൺ എന്നിവർക്ക് എതിരെയും കേസെടുത്തിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ ജൂൺ ഒമ്പതിനാണ് വീടുവളഞ്ഞ് സുഗതനെ പോലീസ് പിടികൂടിയത്. തുടർന്ന് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE