കാസർഗോഡ്: ജില്ലയിൽ റാഗിങ്ങിന്റെ പേരിൽ പ്ളസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം. കാസർഗോഡ് ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. പ്ളസ് വൺ വിദ്യാർഥിയായ സൽമാനുൽ ഫാരിസിനാണ് മർദ്ദനമേറ്റത്.
ഷർട്ടിന്റെ ബട്ടൺ ഇടാത്തത്തിനെ ചൊല്ലിയാണ് മർദ്ദിച്ചതെന്നാണ് വിദ്യാർഥി പറയുന്നത്. നെഞ്ചത്ത് ചവിട്ടി കാലിലും പരിക്കേറ്റതായി വിദ്യാർഥി പറയുന്നു. പരിക്കേറ്റ സൽമാനുൽ ഫാരിസിനെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രക്ഷിതാക്കൾ ആദൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ടുദിവസം മുൻപ് ഷൂ ഇട്ടതിനും റാഗിങ് ഉണ്ടായിരുന്നതായി വിവരമുണ്ട്.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം

































