ന്യൂഡെൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിരാഹാരസമരം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ സമരവേദിയിലെത്തിയ ഡെൽഹി പോലീസ് ബലപ്രയോഗത്തിലൂടെ വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നീറ്റ് ഉൾപ്പടെയുള്ള പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് പ്രധാന്റെ രാജി ആവശ്യപ്പെട്ട് വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്. സമരം ഇന്നേക്ക് 21ആം ദിവസത്തിലേക്ക് കടന്നിരിക്കെ വാങ്ചുക്കിന്റെ ആരോഗ്യനില വഷളായതിന് പിന്നാലെയാണ് പോലീസ് നടപടി. സമരവേദിയിൽ പോലീസും സിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
നൂറുകണക്കിന് പോലീസുകാരൻ സമരവേദിയിൽ എത്തിയത്. വാങ്ചുക്കിന്റെ ആരോഗ്യനില വഷളാകുന്ന പശ്ചാത്തലത്തിൽ, ഡെൽഹി ഹൈക്കോടതിയുടെ ഉത്തരവിന്റെയും മെഡിക്കൽ വിദഗ്ധരുടെ ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡെൽഹി പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
ജന്തർ മന്തറിൽ നിന്ന് സമാധാനപൂർണമായി പിരിഞ്ഞുപോകണമെന്ന് സമരക്കാരോട് പോലീസ് അഭ്യർഥിക്കുകയും ചെയ്തു. അതേസമയം, വാങ്ചുക്കിനെ ബലംപ്രയോഗിച്ച് കൊണ്ടുപോയെന്നും പ്രതിഷേധത്തെ അടിച്ചമർത്താൻ പോലീസ് ശ്രമിക്കുകയാണെന്നും കോക്രോച്ച് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ആരോപിച്ചു. നിരാഹാര വേദിയിലുണ്ടയിരുന്ന താൻ ഉൾപ്പടെയുള്ള ആളുകളെ പോലീസ് മർദ്ദിച്ചെന്നും ആദ്ദേഹം ആരോപിച്ചു.
Most Read| ഇന്ത്യക്കാർക്ക് തിരിച്ചടി; കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കാൻ ട്രംപ്





































