വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുമെന്ന് മോദി; ഏറ്റവുമധികം ദ്രോഹിച്ചത്‌ നിങ്ങളെന്ന് രാഹുൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്‌ഥാപിക്കാൻ തീരുമാനിച്ചെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്‌തമാക്കി.

By Senior Reporter, Malabar News
Modi and Rahul

ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ക്രമക്കേടിനെ ചൊല്ലിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്തറിൽ സിജെപി നടത്തുന്ന സമരം ശക്‌തമാകുന്നതിനിടെ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്‌ഥാപിക്കാൻ തീരുമാനിച്ചെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്‌തമാക്കി.

”നമ്മുടെ യുവജനങ്ങളുടെ ക്ഷേമത്തിനും ഭാവിക്കും അപ്പുറം മറ്റൊന്നിനും പ്രാധാന്യമില്ല. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്‌ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്കും ഉദ്യോഗസ്‌ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ നടപടികളുടെ തുടർച്ചയാണിത്. നമ്മുടെ യുവജനങ്ങളുടെ ഭാവിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ല.”- മോദി എക്‌സിൽ കുറിച്ചു.

അതേസമയം, വിദ്യാഭ്യാസ മന്ത്രി രാജിവെച്ചേ മതിയാകൂ എന്ന് സിജെപി പ്രധാനമന്ത്രിക്ക് മറുപടി നൽകി. നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും ജന്തർ മന്തറിൽ വിദ്യാർഥികളുടെ പ്രതിഷേധം ശക്‌തമാവുകയാണ്. പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു രാജ്യത്തെ വിവിധ സർവകലാശാലകളിലും ക്യാമ്പസുകളിലും വിവിധ സംഘടനകൾ സമരം ആരംഭിച്ചിട്ടുണ്ട്.

യുവജനതയുടെ ഭാവിക്ക് ഏറ്റവുമധികം ദ്രോഹം ചെയ്‌തത്‌ നിങ്ങൾ; രാഹുൽ

യുവജന പ്രതിഷേധത്തിൽ ആദ്യ പ്രതികരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. നമ്മുടെ യുവജനതയുടെ ഭാവിക്ക് ഏറ്റവുമധികം ദ്രോഹം ചെയ്‌തത്‌ നിങ്ങളാണെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു.

നമ്മുടെ യുവജനതയുടെ ഭാവിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. നമ്മുടെ വിദ്യാഭ്യാസ വ്യവസ്‌ഥ പൂർണമായും നശിപ്പിക്കാൻ നിങ്ങൾ അവസരം ഒരുക്കുകയും അതിനെ പ്രോൽസാഹിപ്പിക്കുകയും ചെയ്‌തു. മാത്രമല്ല, അതിന് ഉത്തരവാദികളായ എല്ലാവരെയും സംരക്ഷിക്കുകയും ചെയ്‌തു.

വിദ്യാർഥികളുടെ ആവശ്യങ്ങൾ വ്യക്‌തമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. ‘ഒന്നാമതായി ധർമേന്ദ്ര പ്രധാനെ പുറത്താക്കുക, രണ്ടാമത് വിദ്യാർഥികളോട് മാപ്പ് പറയുക, മൂന്ന് അവരെ ആക്രമിച്ചവർക്കെതിരെ നടപടി എടുക്കുക’- രാഹുൽ അക്കമിട്ട് നിരത്തി.

Most Read| ശബരിമല സ്വർണക്കൊള്ള; പിഎസ്. പ്രശാന്ത് എസ്ഐടി കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE