തിരുവനന്തപുരം: പോലീസിൽ ഡിവൈഎസ്പിമാർക്ക് കൂട്ടസ്ഥലമാറ്റം. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ജില്ല വിട്ട് സ്ഥലം മാറ്റിയ 161 പേർക്കാണ് മാസങ്ങൾക്ക് ശേഷം തിരികെ മാറ്റം ലഭിച്ചത്. സ്ഥലംമാറ്റം വൈകുന്നതിനെതിരെ പ്രതിഷേധഗാനവും കുറിപ്പുകളും പോലീസുകാരുടെ സാമൂഹിക മാദ്ധ്യമ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു.
ഏതാനും അസി. കമ്മീഷണർമാരെയും മാറ്റിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് സ്വന്തം ജില്ലയിൽ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന വ്യവസ്ഥ പ്രകാരമാണ് ഡിവൈഎസ്പിമാരെ മാറ്റിയത്. എന്നാൽ, ഇവരുടെ തിരികെയുള്ള നിയമനം നീണ്ടത് പോലീസിനുള്ളിൽ അതൃപ്തിക്ക് വഴിവെച്ചിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് നിയോഗിച്ച സ്ഥലങ്ങളിൽ ഡ്യൂട്ടി ചെയ്തിരുന്ന ഡിവൈഎസ്പിമാരെ യുഡിഎഫ് സർക്കാരിന്റെ താൽപര്യം കൂടി കണക്കിലെടുത്താണ് മാറ്റിയത്.
സിപിഒ മുതൽ എസ്ഐ വരെയും എസ്പിമാർ മുതൽ ഐപിഎസുകാർ വരെയും ഉള്ളവരുടെ സ്ഥലംമാറ്റം അടുത്തിടെ നടത്തിയിരുന്നു. ഇൻസ്പെക്ടർമാർ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവരുടെ സ്ഥലംമാറ്റമാണ് ഇനി ബാക്കിയുള്ളത്.
ഓഗസ്റ്റ് മുതൽ പോലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരായി എസ്ഐമാരെ നിയമിക്കാനുള്ള തീരുമാനമായിട്ടുണ്ട്. 79 സ്റ്റേഷനുകളിലാണ് ഇൻസ്പെക്ടർമാരെ നിയോഗിക്കുക. ബാക്കിയുള്ളവരെ സർക്കിളുകളിലും വിജിലൻസ് ഉൾപ്പടെയുള്ള പ്രത്യേക യൂണിറ്റുകളിലുമാണ് നിയമിക്കുന്നത്.
Most Read| പ്രൾഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി



































