വൈദ്യുതി ഉപഭോക്‌താക്കൾക്ക് ആശ്വാസം; ഈമാസം ഇന്ധന സർച്ചാർജ് ഇല്ല

ദ്വൈമാസ ബില്ലുകാരിൽ ജൂലൈയിൽ യൂണിറ്റിന് ഒരുപൈസ സർച്ചാർജ് ഈടാക്കിയിരുന്നു

By Senior Reporter, Malabar News
indefinite-satyagraha against the KSEB chairman from today

തിരുവനന്തപുരം: സംസ്‌ഥാനത്ത വൈദ്യുതി ഉപഭോക്‌താക്കൾക്ക് ആശ്വാസം. കെഎസ്ഇബി ഈമാസം ഇന്ധന സർച്ചാർജ് ഈടാക്കില്ല. ദ്വൈമാസ ബില്ലുകാരിൽ ജൂലൈയിൽ യൂണിറ്റിന് ഒരുപൈസ സർച്ചാർജ് ഈടാക്കിയിരുന്നു.

ജൂൺ മാസത്തെ അധിക ചെലവുകളാണ് ഇന്ധന സർച്ചാർജായി ഈടാക്കേണ്ടിയിരുന്നത്. എന്നാൽ, ഒരുകോടി രൂപയ്‌ക്ക് താഴെയുള്ള ചെലവുകൾ മാത്രമാണ് ഉണ്ടായത്. അതിനാൽ ഇന്ധന സർച്ചാർജ് പിരിക്കേണ്ടെന്നാണ് കെഎസ്ഇബിയുടെ തീരുമാനം.

കഴിഞ്ഞമാസം ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് ഒരു പൈസ വെച്ച് സർച്ചാർജ് പിരിച്ചിരുന്നു. പക്ഷേ, ഇത്തവണ പ്രതിമാസ ബില്ലുകാർക്കും ദ്വൈമാസ ബില്ലുകാർക്കും പൂജ്യം പൈസയാണ് ഇന്ധന സർച്ചാർജായി നിശ്‌ചയിച്ചിരുന്നത്.

Most Read| പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം; ഇനി കർശന നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE