സ്വാതന്ത്ര്യ ദിനാഘോഷം; വന്ദേമാതരം മുഴുവനായി ആലപിക്കാൻ ഉത്തരവ്

ഓഗസ്‌റ്റ് 9 മുതൽ 17 വരെ നീണ്ടുനിൽക്കുന്ന ഹർ ഘർ തിരങ്ക ക്യാമ്പയിന്റെ ഭാഗമായുള്ള എല്ലാ പൊതുചടങ്ങുകളിലും വന്ദേഭാരതം ആലപിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

By Senior Reporter, Malabar News
Kerala Secretariat
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് സർക്കാരിന്റെ നിർദ്ദേശം. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

ഓഗസ്‌റ്റ് 9 മുതൽ 17 വരെ നീണ്ടുനിൽക്കുന്ന ഹർ ഘർ തിരങ്ക ക്യാമ്പയിന്റെ ഭാഗമായുള്ള എല്ലാ പൊതുചടങ്ങുകളിലും വന്ദേഭാരതം ആലപിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. വന്ദേമാതരത്തിന്റെ 150ആം വാർഷികം ആഘോഷിക്കുന്ന വർഷത്തെ ചരിത്രപരമായ പ്രാധാന്യം കൂടി കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ നിർദ്ദേശം.

ചടങ്ങുകളിൽ എല്ലാവരും ഒത്തുകൂടുമ്പോൾ ഒരു സമൂഹഗാനമെന്ന നിലയിൽ വന്ദേമാതരം ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറി നൽകിയ നിർദ്ദേശം. വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമായി മാറുമെന്നും അതുകൊണ്ടുതന്നെ നിയമപരമായ ഗൗരവത്തോടെ വേണം ഇത് നടപ്പിലാക്കാനെന്നും കത്തിൽ പറയുന്നുണ്ട്. മുൻപ് പലപ്പോഴും ഗാനത്തിന്റെ ഒരുഭാഗം മാത്രമാണ് ആലപിച്ചിരുന്നത്.

Most Read| റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നവർക്ക് 100 ശതമാനം നികുതി; ഇന്ത്യക്ക് തിരിച്ചടിയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE