ന്യൂഡെൽഹി: സംസ്‌ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്നാക്കാനുള്ള ബില്ല് രാജ്യസഭയും കടന്നു. ഇന്നലെ ബിൽ ലോക്‌സഭ പാസാക്കിയിരുന്നു. ഇരു സഭകളും ബിൽ പാസാക്കിയതോടെ വീണ്ടും രാഷ്‌ട്രപതിയുടെ അനുമതിക്കായി അയക്കും.
ഇതിൽ രാഷ്‌ട്രപതി ഒപ്പുവെക്കുന്നതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിക്കും. പേരുമാറ്റത്തിനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ 2026 ഫെബ്രുവരി 24ന് ഔദ്യോഗികമായി അംഗീകാരം നൽകിയിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ളീഷ് ഉൾപ്പടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിന് പകരം ‘Government of Keralam’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

































