തിരുവനന്തപുരം: അന്തരിച്ച കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്‌ജന നായർക്ക് നിയമന ഉത്തരവ് കൈമാറി. മുഖ്യമന്ത്രി വിഡി സതീശനാണ് ഉത്തരവ് കൈമാറിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിരഞ്‌ജന ഉത്തരവ് കൈപ്പറ്റിയത്.
ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫീസർ ആയാണ് നിരഞ്‌ജനയ്‌ക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം നിയമനം നൽകിയിരിക്കുന്നത്. നവീൻ ബാബുവിന്റെ ഭാര്യ ഡി. മഞ്‌ജുഷ, ആരോഗ്യമന്ത്രി കെ. മുരളീധരൻ, പഴകുളം മധു എംഎൽഎ എന്നിവരും സന്നിഹിതരായിരുന്നു.
2024 ഓഗസ്‌റ്റ് 15ന് രാവിലെയാണ് നവീൻ ബാബുവിനെ കണ്ണൂരിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് കണ്ണൂർ കളക്‌ട്രേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി. ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മരണം. അന്വേഷണം സർക്കാർ സിബിഐക്ക് വിട്ടിരുന്നു. പിപി ദിവ്യയാണ് കേസിലെ ഏക പ്രതി.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം, കാരണംതേടി ശാസ്‌ത്രജ്‌ഞർ



































