ലോകമാകെ ബുദ്ധിമുട്ടിൽ, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിച്ചേ തീരൂ; ട്രംപ്

ന്യൂയോർക്കിൽ യുഎസിന് ജനറൽ അസംബ്ളിയിൽ പങ്കെടുക്കാനെത്തിയ സെലൻസ്‌കിയുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്‌ചയ്‌ക്ക്‌ മുന്നോടിയായിട്ടാണ് ട്രംപിന്റെ പ്രതികരണം.

By Senior Reporter, Malabar News
US President Donald Trump   

വാഷിങ്ടൻ: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സ്വന്തം സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം.

”യുക്രൈനുമായുള്ള യുദ്ധം കാരണം റഷ്യക്ക് നിർഭാഗ്യവശാൽ അവരുടെ ഡീസൽ ഓയിൽ വ്യവസായത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടു. അവരുടെ ധാരാളം ഡീസൽ റിഫൈനറികൾ തകർക്കപ്പെടുകയും താൽക്കാലികമായെങ്കിലും പ്രവർത്തന രഹിതമാവുകയും ചെയ്‌തിട്ടുണ്ട്‌. യുക്രൈനുമായുള്ള, നിരർഥകവും അവസാനമില്ലാത്തതുമായ ഈ യുദ്ധത്തെ അവസാനിച്ചേ മതിയാകൂ. പ്രതിമാസം 25,000 പേർ, കൂടുതലും സൈനികർ കൊല്ലപ്പെടുന്നതിനാൽ ഈ ലോകമാകെ ബുദ്ധിമുട്ടുകയാണ്. എന്തൊരു കഷ്‌ടമാണിത്”- എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.

ന്യൂയോർക്കിൽ യുഎസിന് ജനറൽ അസംബ്ളിയിൽ പങ്കെടുക്കാനെത്തിയ സെലൻസ്‌കിയുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്‌ചയ്‌ക്ക്‌ മുന്നോടിയായിട്ടാണ് ട്രംപിന്റെ പ്രതികരണം. ഞായറാഴ്‌ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. പ്രാധാന്യമുള്ള സംഭാഷണം ആയിരുന്നെന്നും ട്രംപുമായുള്ള കൂടിക്കാഴ്‌ച ധാരാളം മാറ്റങ്ങൾ കൊണ്ടുവരുമെന്നും പിന്നീട് സെലൻസ്‌കി പറയുകയും ചെയ്‌തിരുന്നു.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE