റിയാദ്: സൗദി അറേബ്യയുടെ രാജ്യാന്തര കായിക ചരിത്രത്തിൽ പുതിയ നാഴികക്കല്ലായി ദിന അഹമ്മദ്. ഏഷ്യൻ ഗെയിംസിൽ കരാട്ടെ വനിതകളുടെ 68 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ ദിന, സീനിയർ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ മെഡൽ നേടുന്ന ആദ്യ സൗദി വനിതയെന്ന ചരിത്രം കുറിച്ചു.
നേപ്പാളിന്റെ അരുക ഗുരുങ്ങിനെതിരായ പോരാട്ടത്തിൽ ദിന തുടക്കത്തിൽ 0-3ന് പിന്നിലായിരുന്നു. എന്നാൽ, ശക്തമായ തിരിച്ചുവരവിലൂടെ മൽസരം 8-7ന് സ്വന്തമാക്കി ചരിത്ര മെഡൽ ഉറപ്പിച്ചു. ഇതോടെ ഏഷ്യൻ ഗെയിംസിലെ സൗദി വനിതകളുടെ ആദ്യ മെഡലെന്ന നേട്ടവും ദിന അഹമ്മദ് സ്വന്തമാക്കി.
പുരുഷൻമാരുടെ 60 കിലോഗ്രാം കരാട്ടെയിൽ സൗദിയുടെ സൗദ് അൽ ബഷീറും വെങ്കലം നേടി. നേപ്പാളിന്റെ താമാങ്ങിനെ 2-0ന് തോൽപിച്ചാണ് ബഷീർ വെങ്കലം ഉറപ്പിച്ചത്.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്ഭുത പ്രതിഭാസം



































