‘യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കണം’; യുഎസിനോട് ആവശ്യമുന്നയിച്ച് ഗൾഫ് രാജ്യങ്ങൾ

അതിനിടെ, യുഎസ് തങ്ങൾക്കെതിരായ ഉപരോധവും സൈനിക ഭീഷണിയും അവസാനിപ്പിക്കുമെങ്കിൽ ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കിയിട്ടുണ്ട്.

By Senior Reporter, Malabar News
Donald Trump

ന്യൂയോർക്ക്: ഇറാനുമായുള്ള യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് യുസിനോട് ഒറ്റക്കെട്ടായി ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ. ന്യൂയോർക്കിൽ ആരംഭിച്ച ഐക്യരാഷ്‌ട്ര സംഘടനാ (യുഎൻ) പൊതുസഭാ സമ്മേളനത്തിനിടെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് രാജ്യങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടത്.

യുഎഇ, സൗദി, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് ആവശ്യം ഉന്നയിച്ചത്. അതിനിടെ, യുഎസ് തങ്ങൾക്കെതിരായ ഉപരോധവും സൈനിക ഭീഷണിയും അവസാനിപ്പിക്കുമെങ്കിൽ ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കിയിട്ടുണ്ട്.

യുഎന്നിൽ വെച്ച് ഇറാനുമായുള്ള ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പറഞ്ഞു. ഹോർമുസ് തുറക്കുക എന്ന ലക്ഷ്യത്തോടെ ഇറാനും ഗൾഫ് രാജ്യങ്ങളും ഉൾപ്പെടുന്ന പൊതുസുരക്ഷാ സംവിധാനം ചർച്ച ചെയ്യുന്നുണ്ടെന്നാണ് വിവരം. യുഎൻ സമ്മേളനത്തിൽ ഡൊണാൾഡ് റമ്പും ഇറാന്റെ മസൂദ് പെസെഷ്‌കിയാനും പങ്കെടുക്കുന്നുണ്ട്.

Most Read| വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ചരിത്രമെഴുതി മീരാഭായ് ചാനു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE