പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

കൊട്ടാരക്കര മൈലം ഇഞ്ചക്കോട് ആയിരവില്ലി പാറയ്‌ക്ക്‌ മുകളിലാണ് ഈ അത്‌ഭുത കുളം സ്‌ഥിതി ചെയ്യുന്നത്.

By Senior Reporter, Malabar News
fish-shaped-pond-rock-ayiravalli
മൈലം ഇഞ്ചക്കോട് ആയിരവില്ലി പാറയ്‌ക്ക്‌ മുകളിലെ കുളം / Image Courtesy: Malayala Manorama Online / Cropped by Team MN

300 അടിയോളം ഉയരത്തിലുള്ള പാറയിൽ മൽസ്യാകൃതിയിലുള്ള അത്‌ഭുത കുളം നാട്ടുകാർക്ക് കൗതുകമാകുന്നു. കൊടും വരൾച്ചയിലും വറ്റില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൊട്ടാരക്കര മൈലം ഇഞ്ചക്കോട് ആയിരവില്ലി പാറയ്‌ക്ക്‌ മുകളിലാണ് ഈ അത്‌ഭുത കുളം സ്‌ഥിതി ചെയ്യുന്നത്.

300 അടിയോളം ഉയരത്തിലുള്ള പാറയിൽ നാല് മീറ്ററോളം നീളത്തിലും ഒരു മീറ്റർ വീതിയിലുമാണ് കുളം. പാറയുടെ മധ്യത്തിലുള്ള കുളം ജലസമൃദ്ധമാണ്. കൊടും വരൾച്ചയിലും വറ്റാറില്ല. മാത്രമല്ല സമീപത്തെ കിണറുകളും വേനലിൽ ജലസമൃദ്ധമാണ്.

ഐതിഹ്യ പ്രാധാന്യമുള്ളതാണ് ആയിരവില്ലി പാറ. ഇഞ്ചക്കോട് തിരുവേളിക്കോട് മഹാദേവൻ ക്ഷേത്രവുമായാണ് ബന്ധം. നൂറുക്കണക്കിന് ആളുകളാണ് പാറ സന്ദർശിക്കാൻ എത്തുന്നത്. പിൽഗ്രിം ടൂറിസം പദ്ധതിയിൽ ആയിരവല്ലിപ്പാറ ഇടം നേടിയിട്ടുണ്ട്. കുളത്തിന്റെ രഹസ്യം തേടി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE