അനധികൃത സ്വത്തുസമ്പാദനം; ജിഎസ്‌ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന് സസ്‌പെൻഷൻ

വിജിലൻസ് കേസെടുത്തിട്ടും സസ്‌പെൻഡ് ചെയ്യാത്തതിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് സർക്കാർ നടപടി.

By Senior Reporter, Malabar News
Prajani Rajan
പ്രജനി രാജൻ

തിരുവനന്തപുരം: വിജിലൻസ് അന്വേഷണത്തിൽ അനധികൃത പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് ജിഎസ്‌ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. വിജിലൻസ് കേസെടുത്തിട്ടും സസ്‌പെൻഡ് ചെയ്യാത്തതിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് സർക്കാർ നടപടി.

വിജിലൻസ് വീട്ടിൽ റെയ്‌ഡ്‌ നടത്തിയ ശേഷവും ഇവർ മൂന്ന് ദിവസം ഓഫീസിൽ എത്തിയിരുന്നു. പ്രജനി സർവീസിൽ തുടരുന്നത് തെളിവ് നശിപ്പിക്കാനും അന്വേഷണം തടസപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും കാരണമാകുമെന്നും വിലയിരുത്തിയാണ് നടപടിയെന്ന് സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കി.

രണ്ടേകാൽ കോടി അനധികൃതമായി സമ്പാദിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രജനിയുടെ കൊച്ചി തേവരയിലെ ഓഫീസിലും പച്ചാളത്തെ വസതിയിലും നടത്തിയ പരിശോധനയിൽ 14.10 ലക്ഷം രൂപയും 788 യുഎസ് ഡോളറും ഒരു പവൻ വീതം തൂക്കമുള്ള സ്വർണനാണയങ്ങളും 190 ഗ്രാം സ്വർണാഭരണങ്ങളും വിജിലൻസ് പിടിച്ചെടുത്തിരുന്നു.

ഒന്നാം പിണറായി സർക്കാരിന്റെ കാലംമുതൽ തന്നെ ഇവർക്കെതിരെ ഒട്ടേറെ പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. തുടർന്ന് വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ബോധ്യപ്പെട്ടതിനെ തുടർന്നായിരുന്നു കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE