ആരോഗ്യവകുപ്പിൽ പ്രതിസന്ധി; ശർമിളയെ മാറ്റണമെന്ന് കെ. മുരളീധരൻ, പരാതി നൽകി

നിർണായക തീരുമാനങ്ങളിൽ അനുമതി വൈകിപ്പിക്കുന്നു, കെഎംഎസ്‌സിഎൽ ക്രമക്കേടുകളിൽ മുൻ സർക്കാരിനെ സംരക്ഷിക്കുന്ന രീതിയിൽ റിപ്പോർട് നൽകി തുടങ്ങിയ ഗുരുതര ആരോപങ്ങളാണ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെതിരെ മന്ത്രി ആരോപിക്കുന്നത്.

By Senior Reporter, Malabar News
Muraleedharan about jose k mani
K.Muraleedharan

തിരുവനന്തപുരം: ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന ആവശ്യവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. മുഖ്യമന്ത്രി വിഡി സതീശനെ നേരിൽക്കണ്ടാണ് ആരോഗ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.

നിർണായക തീരുമാനങ്ങളിൽ അനുമതി വൈകിപ്പിക്കുന്നു, കെഎംഎസ്‌സിഎൽ ക്രമക്കേടുകളിൽ മുൻ സർക്കാരിനെ സംരക്ഷിക്കുന്ന രീതിയിൽ റിപ്പോർട് നൽകി തുടങ്ങിയ ഗുരുതര ആരോപങ്ങളാണ് ശർമിളക്കെതിരെ മന്ത്രി ആരോപിക്കുന്നത്. താൻ നടപടിക്ക് നിർദ്ദേശിച്ച 35 ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി നടപടിയെടുക്കാതെ പിടിച്ചുവച്ചിരിക്കുകയാണെന്നും മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.

മുൻ സർക്കാരിലെ പ്രമുഖരെ സംരക്ഷിക്കുന്ന നിലപാടാണ് സെക്രട്ടറി സ്വീകരിക്കുന്നതെന്നും മന്ത്രി ആരോപിക്കുന്നു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം ശർമിള മേരി തള്ളി. താൻ രാഷ്‌ട്രീയ തീരുമാനങ്ങൾ കൈക്കൊള്ളാറില്ലെന്നും ഉദ്യോഗസ്‌ഥ എന്ന നിലയിലുള്ള ചുമതലകൾ മാത്രമാണ് നിർഹിക്കുന്നതെന്നുമാണ് അവരുടെ വിശദീകരണം.

സംസ്‌ഥാനത്ത്‌ പകർച്ചവ്യാധികൾ പടർന്നുപിടിക്കുകയും പനി മരുന്നുകൾ ഉൾപ്പടെയുള്ളവയ്‌ക്ക് ക്ഷാമം നേരിടുകയും ചെയ്യുന്നതിനിടെയാണ് ആരോഗ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നത്. മരുന്നുക്ഷാമം ശരിയായ രീതിയിൽ നേരിടുന്നതിൽ ഉന്നത ഉദ്യോഗസ്‌ഥ തലത്തിൽ ഏകോപനമില്ലായ്‌മ ഉണ്ടെന്നും മന്ത്രിക്ക് പരാതിയുണ്ട്.

രണ്ടാം മെഡിക്കൽ കോളേജ്, നഴ്‌സിങ് കോളേജ് ഹോസ്‌റ്റൽ നിർമാണം എന്നിവയ്‌ക്ക് മാസ്‌റ്റർ പ്ളാൻ തയ്യാറാക്കാൻ വിവിധ സ്‌ഥാപനങ്ങൾ സഹായം വാഗ്‌ദാനം ചെയ്‌ത്‌ മുന്നോട്ടുവന്നിട്ടും അനുമതി വൈകുന്നു. മരുന്ന് വാങ്ങിയതിലെ അഴിമതി ആരോപണം സംബന്ധിച്ച് പരിശോധന നടത്താൻ മൂന്നുമാസം മുൻപ് നിർദ്ദേശിച്ചിട്ടും തുടർനടപടി ഉണ്ടായില്ലെന്നും മന്ത്രി വ്യക്‌തമാക്കുന്നു.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE