യുഎഇയിൽ വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു; യാത്രക്കാർ പെരുവഴിയിൽ

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലും ഇന്ന് ഒട്ടേറെ സർവീസുകൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്‌തു.

By Senior Reporter, Malabar News
pravasilokam
Representational Image

ദുബായ്: പശ്‌ചിമേഷ്യയിൽ വീണ്ടും ഉയരുന്ന സുരക്ഷാ ആശങ്കകളെ തുടർന്ന് യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലും ഇന്ന് ഒട്ടേറെ സർവീസുകൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്‌തു.

ഇത് ഇന്ത്യക്കാരായ പ്രവാസി യാത്രക്കാരെ കാര്യമായി ബാധിച്ചു. കുവൈത്ത്, സൗദി, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാരെയാണ് ഏറെ ദുരിതത്തിലാക്കിയത്. ഗൾഫ് മേഖലയ്‌ക്ക്‌ ഉള്ളിലെ യാത്രകൾ തടസപ്പെട്ടതോടെ വിവിധ കണക്റ്റിങ്‌ വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുന്നവർക്കും മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ട മലയാളി പ്രവാസികൾ ഉൾപ്പടെയുള്ളവർക്കും യാത്ര മുടങ്ങുന്ന അവസ്‌ഥയുണ്ടായി.

എയർ ഇന്ത്യ എക്‌സ്‌പ്രസ്, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളുടെ ചില സർവീസുകളുടെ സമയക്രമത്തിലും വ്യത്യാസങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണമുള്ള ദീർഘദൂര യാത്രകൾ തടസപ്പെടാനും യാത്രാ സമയം വർധിക്കാനും സാധ്യതയുണ്ട്.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സമയം വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ കൃത്യമായി പരിശോധിക്കണമെന്നും ടെർമിനലുകളിൽ ബോർഡിങ്ങിനായി മൂന്ന് മുതൽ നാല് മണിക്കൂർ മുൻപെങ്കിലും എത്താൻ ശ്രദ്ധിക്കണമെന്നും വിമാന കമ്പനികൾ നിർദ്ദേശം നൽകി.

Most Read| ലോകത്ത് കോളറ മരണങ്ങളിൽ 30% വർധനവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE