വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്‌ടപരിഹാര തുക വർധിപ്പിച്ച് സർക്കാർ

നഷ്‌ടപരിഹാരത്തിന്റെ പരിധി, അപേക്ഷകളുടെ എണ്ണത്തിലെ നിയന്ത്രണം എന്നിവ പൂർണമായും ഒഴിവാക്കി

By Senior Reporter, Malabar News
shibu baby john
ഷിബു ബേബി ജോൺ

തിരുവനന്തപുരം: വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന കൃഷിനാശത്തിന്റെ നഷ്‌ടപരിഹാര തുക വർധിപ്പിച്ചു. 100 ശതമാനമാണ് വർധിപ്പിച്ചത്. നഷ്‌ടപരിഹാരത്തിന്റെ പരിധി, അപേക്ഷകളുടെ എണ്ണത്തിലെ നിയന്ത്രണം എന്നിവ പൂർണമായും ഒഴിവാക്കി സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി.

പത്തുവർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് നഷ്‌ടപരിഹാര നിരക്കുകൾ പരിഷ്‌കരിക്കുന്നത്. ഇതിനുമുൻപ് 2015ലാണ് കൃഷിനാശത്തിനുള്ള നഷ്‌ടപരിഹാരം അവസാനമായി പരിഷ്‌കരിച്ചിരുന്നത്. മലയോര മേഖലയിൽ വന്യജീവി ശല്യം രൂക്ഷമായ സാഹചര്യത്തിൽ കർഷകരുടെ ദുരിതം കണക്കിലെടുത്ത് വനംവകുപ്പ് നൽകിയ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ്‌ ഈ നിർണായക തീരുമാനം.

കാർഷികോൽപ്പന്നങ്ങളായ തേങ്ങ, കൊക്കോ എന്നിവ നഷ്‌ടപരിഹാര തുകയിൽ ഉൾപ്പെടുത്തി. തേങ്ങ ഒന്ന് 15 രൂപാ നിരക്കിലും കൊക്കോ കിലോഗ്രാമിന് 30 രൂപാ നിരക്കിലും നഷ്‌ടപരിഹാരം നൽകും. കൃഷിനാശമോ ഉൽപ്പന്ന നാശമോ സംഭവിച്ചാൽ നഷ്‌ടപരിഹാരം കൃത്യമായി കണക്കാക്കുന്നതിനായി 72 മണിക്കൂറിനുള്ളിലോ പരമാവധി രണ്ട് ആഴ്‌ചക്കുള്ളിലോ അധികൃതരെ വിവരം അറിയിക്കണം.

ആറുമാസത്തിനുള്ളിൽ മാനദണ്ഡങ്ങൾ അനുസരിച്ച് അപേക്ഷ സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നു. അപേക്ഷകളുടെ അർഹത സംബന്ധിച്ച നിബന്ധനകൾ നിലവിലേതുപോലെ തന്നെ തുടരുമെന്നും വനംവകുപ്പ് അറിയിച്ചു. കേരളത്തിൽ കാട്ടാന, പന്നി, മുള്ളൻപന്നി, പുലി എന്നിവയുടെ ആക്രമണങ്ങൾ വ്യാപകമാകുന്നതിനിടെയാണ് സർക്കാർ നഷ്‌ടപരിഹാര തുക വർധിപ്പിച്ചിരിക്കുന്നത്.

വനംവന്യജീവി വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വി ഐഎഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനാതിർത്തികളിൽ കൃഷിനാശം നേരിടുന്ന ആയിരക്കണക്കിന് കർഷകർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. 2015ലെ നിരക്കിലായിരുന്നു കർഷകർക്ക് ഇതുവരെ നഷ്‌ടപരിഹാരം ലഭിച്ചിരുന്നത്.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE