ശ്രീകാര്യത്ത് 17കാരന്റെ മൃതദേഹം കഷ്‌ണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ

കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശി എംഡി അഭിരാമാണ് കൊല്ലപ്പെട്ടത്.

By Senior Reporter, Malabar News
thiruvananthapuram crime news
Representational image

തിരുവനന്തപുരം: തലസ്‌ഥാനത്തെ നടുക്കി കൊലപാതകം. ശ്രീകാര്യത്ത് 17കാരനെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശി എംഡി അഭിരാമാണ് കൊല്ലപ്പെട്ടത്. ഇന്നലെ മുതൽ അഭിരാമിനെ കാണാനില്ലായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ അഭിരാമിന്റെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. 17ഉം 19ഉം വയസുള്ളവരെയാണ് കസ്‌റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇന്നലെ ഉച്ചയ്‌ക്ക് മൂന്നുമണിയോടെ സുഹൃത്ത് വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ അഭിരാമിനെ പിന്നീട് കാണാതാവുകയായിരുന്നു.

രാത്രി വൈകിയും തിരിച്ചെത്താതിരിക്കുകയും ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്‌തതോടെ പിതാവ് ശ്രീകാര്യം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കളായ രണ്ടുപേരെ കസ്‌റ്റഡിയിൽ എടുത്തത്. ഇൻസ്‌റ്റാഗ്രാമിലൂടെ പെൺകുട്ടിയുടെ ശബ്‌ദത്തിൽ അഭിരാമിനെ വിളിച്ചുവരുത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം.

പാങ്ങപ്പാറയിലേക്ക് വരാനായിരുന്നു ക്ഷണം. തുടർന്ന് അഭിരാമിനെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി ചാക്കിൽ കെട്ടി ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ കെട്ടിത്തൂക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വൈകീട്ടോടെ പ്രതികളിലൊരാൾ മറ്റൊരു സുഹൃത്തിനോട് കൊലപാതക വിവരം വെളിപ്പെടുത്തിയതായാണ് വിവരം.

ഈ സുഹൃത്താണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് കഴക്കൂട്ടം അസിസ്‌റ്റന്റ്‌ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE