പ്രശസ്‌ത മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു

അരനൂറ്റാണ്ടിലേറെ നീണ്ട കരിയറിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 500ഓളം ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

By Senior Reporter, Malabar News
Makeup Artist Pandyan
പാണ്ഡ്യൻ

ചെന്നൈ: മലയാള സിനിമയിലെ പ്രശസ്‌ത മേക്കപ്പ്മാൻ പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. അരനൂറ്റാണ്ടിലേറെ നീണ്ട കരിയറിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 500ഓളം ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

സത്യൻ അന്തിക്കാട്, കമൽ, ജോഷി തുടങ്ങിയ സംവിധായകരുടെ പ്രിയപ്പെട്ട മേക്കപ്പ്മാനായിരുന്നു പാണ്ഡ്യൻ. നടൻ സത്യന്റെ പേഴ്‌സണൽ മേക്കപ്പ്മാനായ കൃഷ്‌ണരാജന്റെ സഹായിയായി തന്റെ 16ആം വയസിലാണ് തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യൻ മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്.

പ്രശസ്‌ത ഛായാഗ്രാഹകൻ ജെ വില്യംസിന്റെ സഹായിയായി പല ചിത്രങ്ങളിലും പ്രവർത്തിച്ച ആദ്ദേഹം, തമിഴിൽ അസിസ്‌റ്റന്റ്‌ എഡിറ്ററായും പ്രവർത്തിച്ചിരുന്നു. 1972ൽ പുറത്തിറങ്ങിയ ‘പുള്ളിമാൻ’ എന്ന ചിത്രത്തിൽ എംഒ ദേവസ്യയുടെ സഹായിയായാണ് അദ്ദേഹം മേക്കപ്പ് അസിസ്‌റ്റന്റ്‌ ആവുന്നത്. തുടർന്നുള്ള വർഷങ്ങളിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ ചമയ സഹായിയായി അദ്ദേഹം പ്രവർത്തിച്ചു.

1978ൽ വില്യംസ് സംവിധാനം ചെയ്‌ത ‘മദാലസ’യിലാണ് ആദ്യമായി പാണ്ഡ്യൻ സ്വതന്ത്ര മേക്കപ്പ്മാനായത്. 2001ൽ കമൽ സംവിധാനം ചെയ്‌ത ‘മധുരനൊമ്പരക്കാറ്റ്’ എന്ന ചിത്രത്തിലെ ചമയത്തിന് അദ്ദേഹത്തിന് സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

മലയാളത്തിന് പുറമെ തെലിങ്ക് താരങ്ങളായ എൻടിആർ, എസ്‌വിആർ, കൃഷ്‌ണ തുടങ്ങിയവർക്കൊപ്പവും തമിഴിൽ രജനികാന്ത്, കമൽഹാസൻ തുടങ്ങിയവർക്കൊപ്പവും പാണ്ഡ്യൻ പ്രവർത്തിച്ചിട്ടുണ്ട്. യോദ്ധ, ആറാം തമ്പുരാൻ, ഭാഗ്യദേവത, അലിഭായ്, ബ്ളോക്ക്, കൃഷ്‌ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ’ത്തിലാണ് അവസാനം പ്രവർത്തിച്ചത്.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE