ട്രംപിന് അടിപതറുന്നു, ഡെമോക്രാറ്റുകൾക്ക് വൻ മുന്നേറ്റം; ആദ്യ ഫലസൂചനകൾ പുറത്ത്

അമേരിക്കൻ ജനതയ്‌ക്ക്‌ തന്നെ മടുത്താൽ ഇസ്രയേലിലേക്ക് താമസം മാറി അവിടെ പ്രധാനമന്ത്രിയാകുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്‌താവന ചർച്ചയായി. വോട്ടെടുപ്പ് ദിവസം ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തമാശയായി ഇങ്ങനെ പറഞ്ഞത്. ഇസ്രയേലിൽ തനിക്ക് 99% ജനപ്രീതിയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

By Senior Reporter, Malabar News
Donald-Trump

വാഷിങ്ടൻ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് തിരിച്ചടിയെന്ന് സൂചന. റിപ്പബ്ളിക്കൻ പാർട്ടിക്ക് മേധാവിത്വമുള്ള സ്‌റ്റേറ്റുകളിലും ഡെമോക്രാറ്റുകൾ വ്യക്‌തമായ മുന്നേറ്റം നടത്തുന്നതായാണ് സൂചന.

യുഎസിലെ 50 സംസ്‌ഥാനങ്ങളിൽ പലയിടത്തും വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് ആദ്യ ഫലസൂചനകൾ പുറത്തുവരുന്നത്. ട്രംപിന് ഏറെ നിർണായകമായ തിരഞ്ഞെടുപ്പിലാണ് തുടക്കത്തിൽ തന്നെ ഡെമോക്രാറ്റിക് പാർട്ടി വ്യക്‌തമായ മേധാവിത്വം പുലർത്തുന്നത്.

ഒഹായോയിൽ ഇന്ത്യൻ വംശജനും റിപ്പബ്ളിക്കൻ പാർട്ടിയുടെ ഗവർണർ സ്‌ഥാനാർഥിയുമായ വിവേക് രാമസ്വാമി പരാജയപ്പെട്ടു. യുഎസ് പാർലമെന്റിന്റെ ഇരുസഭകളിലൊന്നായ ജനപ്രതിനിധി സഭയിലെ മുഴുവൻ സീറ്റുകളിലേക്കും 100 അംഗങ്ങളുള്ള സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.

ഇതിൽ സെനറ്റിലെ ഭൂരിപക്ഷം നിലനിർത്തുക എന്നത് റിപ്പബ്ളിക്കൻ പാർട്ടിക്ക് നിർണായകമാണ്. എന്നാൽ, ഫലം പുറത്തുവന്ന സെനറ്റിലെ ആദ്യ അഞ്ച് സീറ്റുകളിൽ മൂന്നെണ്ണത്തിൽ ഡെമോക്രാറ്റുകൾ വിജയിക്കുകയും രണ്ടിടത്ത് ലീഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. ആദ്യഫലങ്ങളിൽ റിപ്പബ്ളിക്ക് പാർട്ടിക്ക് ഒരുവിധ മുന്നേറ്റവും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

സെനറ്റിൽ ഭൂരിപക്ഷത്തിന് 51 സീറ്റുകൾ ആവശ്യമുണ്ട്. ഫലസൂചനകൾ അനുസരിച്ച് ഡെമോക്രാറ്റുകൾ തങ്ങളുടെ സീറ്റുനില 45 ആക്കി ഉയർത്തിയിട്ടുണ്ട്. റിപ്പബ്ളിക്കൻ പാർട്ടി 36 സീറ്റുകളിലാണ് ഇപ്പോഴുള്ളത്. ജനപ്രതിനിധി സഭയിലും കൃത്യമായ മേധാവിത്വമാണ് ഡെമോക്രാറ്റുകൾ പുലർത്തുന്നത്. ലീഡ് 106ലേക്ക് ഉയർന്നിട്ടുണ്ട്. 57 സീറ്റുകളിലാണ് റിപ്പബ്ളിക് പാർട്ടി മുന്നിട്ട് നിൽക്കുന്നത്.

അതേസമയം, അമേരിക്കൻ ജനതയ്‌ക്ക്‌ തന്നെ മടുത്താൽ ഇസ്രയേലിലേക്ക് താമസം മാറി അവിടെ പ്രധാനമന്ത്രിയാകുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്‌താവന ചർച്ചയായി. വോട്ടെടുപ്പ് ദിവസം ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തമാശയായി ഇങ്ങനെ പറഞ്ഞത്. ഇസ്രയേലിൽ തനിക്ക് 99% ജനപ്രീതിയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE