ടെഹ്റാൻ: ഇറാനിൽ വൻ സ്ഫോടനം. ഖേഷം, ജാസ്ക്, സിറിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട് ചെയ്തു. ആക്രമണമാണോ എന്നതിൽ സ്ഥിരീകരണമില്ല. ഇറാനിൽ നിന്ന് മടങ്ങിയ കപ്പലിനെ ഒമാൻ കടലിൽ യുഎസ് ആക്രമിച്ചു.
ഭീഷണിക്കിടെ രാജ്യം യുദ്ധസജ്ജമാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. പുതിയ മിസൈൽ ശേഖരം അടുത്തയാഴ്ച വെളിപ്പെടുത്തുമെന്നും ഇറാൻ സൈന്യം അറിയിച്ചു. ഇതിനിടെ, ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നവർക്ക് രണ്ടുകോടി ഡോളർ പാരിതോഷികം നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. ഇറാന്റെ ആണവ പദ്ധതിയുടെ വിവരങ്ങൾ ഇപ്പോൾ രാജ്യാന്തര ആണവ ഏജൻസിയുടെ പക്കലില്ല.
പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടെന്ന പ്രചാരണം മധ്യസ്ഥരായ ഖത്തർ നിഷേധിച്ചു. ചർച്ചകൾ നല്ല നിലയിൽ പുരോഗമിക്കുകയാണെന്നും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കുമെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി പറഞ്ഞു. ആണവായുധം ഉണ്ടെന്ന പേരിൽ ഫെബ്രുവരിയിലാണ് യുഎസ് ഇസ്രയേലും ഇറാനെ ആക്രമിച്ചത്.
Most Read| ഇന്ത്യ-ജിസിസി പങ്കാളിത്തം ശക്തമാക്കാൻ ‘കൊച്ചി ഡയലോഗ് 2026’





































