കണ്ണൂരിൽ അമ്മയും മകനും വീട്ടിനകത്ത് വെട്ടേറ്റ് മരിച്ച നിലയിൽ

അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

By Senior Reporter, Malabar News
crime news
Representational Image

കണ്ണൂർ: മട്ടന്നൂരിൽ വീട്ടിനകത്ത് അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലയൺസ് ക്ളബ് റോഡിൽ കെടി ജയകൃഷ്‌ണന്റെ ഭാര്യ ജ്യോതി (57), മകൻ നവീൻ കൃഷ്‌ണ (22) എന്നിവരാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

രാവിലെ പുറത്തുപോയി പത്തുമണിയോടെ തിരിച്ചെത്തിയ ജയകൃഷ്‌ണൻ ആണ് രണ്ടുപേരും വെട്ടേറ്റ് കിടക്കുന്നതായി കണ്ടത്. ചോരയിൽ മുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. വീട്ടിലെ മുകളിലെ ഹാളിലായിരുന്നു ഇരുവരും. പോലീസെത്തി ആശുപത്രിയിൽ എത്തിക്കും മുൻപ് ഇരുവരും മരിച്ചിരുന്നു.

രാവിലെ ഒമ്പത് മണിയോടെ വീട്ടിനുള്ളിൽ നിന്ന് ചെറിയ രീതിയിൽ ശബ്‌ദകോലാഹലങ്ങൾ കേട്ടിരുന്നെങ്കിലും അമ്മയും മകനും തമ്മിലുള്ള സാധാരണ വാഴക്കാണെന്നാണ് കരുതിയിരുന്നതെന്ന് അയൽവാസികൾ പറഞ്ഞു. മകൻ സാധാരണ ഗതിയിൽ ഉച്ചത്തിൽ സംസാരിക്കുന്ന പ്രകൃതക്കാരനാണെന്നും അതിനാൽ സംശയിച്ചില്ലെന്നും അയൽവാസികൾ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിട്ട. അധ്യാപികയാണ് ജ്യോതി.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE