ബാർ ലൈസൻസ് വിവാദം; സീറാം സാംബശിവ റാവുവിനെതിരെ വിജിലൻസ് അന്വേഷണം

നെടുമ്പാശേരി സിയാൽ വിമാനത്താവളത്തിൽ സർക്കാർ അറിയാതെ രണ്ട് ബാറുകൾക്ക് ലൈസൻസ് നൽകിയതിലും മൂന്നാമതൊരു ബാറിന് ലൈസൻസിന് അനുമതി നൽകിയതിലുമാണ് അന്വേഷണം.

By Senior Reporter, Malabar News
seeram-sambasiva-rao-ias
സീറാം സാംബശിവ റാവു

തിരുവനന്തപുരം: സർക്കാർ അറിയാതെ ബാർ ലൈസൻസ് അനുവദിച്ചതിൽ മുൻ എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു ഉന്നയിച്ച ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് എക്‌സൈസ് വകുപ്പ്. ഫയലുകൾ എക്‌സൈസ് വകുപ്പ് മുഖ്യമന്ത്രി വിഡി സതീശന് കൈമാറി.

നെടുമ്പാശേരി സിയാൽ വിമാനത്താവളത്തിൽ സർക്കാർ അറിയാതെ രണ്ട് ബാറുകൾക്ക് ലൈസൻസ് നൽകിയതിലും മൂന്നാമതൊരു ബാറിന് ലൈസൻസിന് അനുമതി നൽകിയതിലും സാംബശിവ റാവുവിനെതിരെ അന്വേഷണം ഉണ്ടാകും. കൂടാതെ, ബേക്കറികളിലൂടെ ഹോർട്ടിവൈൻ വിൽപനയ്‌ക്ക് അനുമതി നൽകിയതിനെ കുറിച്ചും വിജിലൻസ് അന്വേഷിക്കും.

എറണാകുളത്തും കോട്ടയത്തുമായി മൂന്നിടത്ത് ഡെപ്യൂട്ടി കമ്മീഷണർമാർ ബാർ ലൈസൻസ് നൽകിയത് വിവാദമായിരുന്നു. ഇതിനെതിരെ സർക്കാർ രംഗത്തെത്തിയെങ്കിലും സീറാം ഉദ്യോഗസ്‌ഥയെ ന്യായീകരിച്ചു. സർക്കാരുമായുള്ള ഭിന്നതയ്‌ക്കൊടുവിൽ സീറാം സാംബശിവ റാവുവിനെ കമ്മീഷണർ സ്‌ഥാനത്ത്‌ നിന്ന് നീക്കിയിരുന്നു.

സ്‌ഥാനം ഒഴിയുന്നതിന് മുൻപ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ഉന്നത എക്‌സൈസ് ഉദ്യോഗസ്‌ഥരുടെ അഴിമതിയും ബെനാമി ഇടപാടുകളും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതും അന്വേഷണ പരിധിയിൽ വരും.

Most Read| പീറ്റ് ഹെഗ്‌സെത്തിന് ആശ്വാസം; ഇംപീച്ച്മെന്റ് നീക്കം പരാജയപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE