തിരുവനന്തപുരം: മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കാനും പ്രതിച്ഛായ തകർക്കാനും ലക്ഷ്യമിട്ട് കോൺഗ്രസിലെ ഒരുവിഭാഗം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വിഡി സതീശനെ അനുകൂലിക്കുന്നവർ ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങുന്നു. സർക്കാരിന് ആറുമാസം തികയുന്ന അതേദിവസം തന്നെ മന്ത്രിസഭയിൽ പ്രശ്നം സൃഷ്ടിച്ച് അത് ബോധപൂർവം പുറത്തേക്ക് വിട്ടെന്ന പരാതിയാകും ഉന്നയിക്കുക.
മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന എംഎൽഎമാരും മറ്റു നേതാക്കളുമാണ് ഹൈക്കമാൻഡിനെ സമീപിക്കുക. പിഎസ്സിയിലെ അഞ്ച് നിയമനങ്ങളിൽ നാലുപേരുകൾ മാത്രമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ചർച്ചയിലാണ് അഞ്ചാമത്തെ പേര് നിശ്ചയിച്ചത്. നിലവിലുള്ള പിഎസ്സി പിരിച്ചുവിടാൻ രാഷ്ട്രപതി നിർദ്ദേശം നൽകിയാൽ അവിടെ ചെയർമാൻ ഇല്ലാതെ വരും,
പിഎസ്സി അംഗങ്ങളിൽ ചെയർമാനെ തീരുമാനിക്കേണ്ടത്, അതുകൊണ്ട് പുതിയ അംഗങ്ങളെ എത്രയുംവേഗം നിശ്ചയിക്കണമെന്ന് അഡ്വ. ജനറൽ റിപ്പോർട് നൽകിയതുകൊണ്ടാണ് അക്കാര്യം ബുധനാഴ്ച തീരുമാനിക്കേണ്ടി വന്നത്. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളുടെ നിയമനം സംബന്ധിച്ചും തെറ്റായ പ്രചാരണമാണ് നടന്നതെന്നും മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവർ പറയുന്നു.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ അനുകൂലിക്കുന്നവരാണ് ഈ നീക്കത്തിന് പിന്നിലെന്ന പരാതിയും ഇവർ മുന്നോട്ടുവെക്കുന്നു. സതീശനെ പിന്തുണയ്ക്കുന്ന ചില സാമൂഹിക വിഭാഗങ്ങളും ഇക്കാര്യത്തിൽ പ്രതിഷേധത്തിലാണെന്നും അവർ അത് കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും ഇവർ പറയുന്നു.
Most Read| കേരള സ്റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത





































