തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരുവർഷം തടവും പിഴയും വിധിച്ച് കോടതി. 50,000 രൂപയാണ് പിഴത്തുക. തൃശൂർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അയ്യന്തോള്‍ എസ്എന്‍ പാര്ക്കിന് സമീപത്തെ ഫ്ളാറ്റിനു മുന്നില്‍ നിന്നിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ശ്രീജിത്ത് രവി നഗ്നതാ പ്രദര്‍ശനം നടത്തിയത്. തുടർന്ന് രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത തൃശൂര്‍ വെസ്റ്റ് പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞത്.
പിന്നാലെ ജൂൺ ഏഴാം തീയതി പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയ ശ്രീജിത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്വഭാവ വൈകൃതത്തിന് ചികിൽസയിൽ ആണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.
2016 മുതൽ സ്വഭാവ വൈകല്യത്തിന് ചികിൽസയിൽ ആണെന്നാണ് ശ്രീജിത്ത് രവി കോടതിയെ അറിയിച്ചത്. തൃശൂർ അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യഹരജി തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ രോഗാവസ്ഥ ചൂണ്ടിക്കാട്ടി സെഷൻസ് കോടതിയുടെ ശിക്ഷാവിധിയെ ചോദ്യം ചെയ്ത് മേൽക്കോടതിയെ സമീപിക്കാനുള്ള അവസരം ശ്രീജിത്ത് രവിക്കുണ്ട്.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!







































