റാസൽഖൈമ അപകടം; മരിച്ചവരിൽ രണ്ട് കണ്ണൂർ സ്വദേശികൾ

കണ്ണൂർ തലശേരി സ്വദേശിനി സംറിത് നിവാസിൽ സങ്കീർത്തന സുരേഷ് (26), കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ഹേമന്തത്തിൽ ഹേമന്ത് പുതിയകാവിൽ (29) എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
Ras Al Khaimah Bus Accident
റാസൽഖൈമയിൽ ഉണ്ടായ അപകടത്തിൽ നിന്ന് / Image Courtesy: Deccan Herald

ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ മരിച്ചവരിൽ മലയാളികളും. രണ്ട് മലയാളികൾ ഉൾപ്പടെ 13 പേരാണ് മരിച്ചത്. 26 പേർക്ക് പരിക്കേറ്റു. കണ്ണൂർ തലശേരി സ്വദേശിനി സംറിത് നിവാസിൽ സങ്കീർത്തന സുരേഷ് (26), കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ഹേമന്തത്തിൽ ഹേമന്ത് പുതിയകാവിൽ (29) എന്നിവരാണ് മരിച്ചത്.

ഗുജറാത്ത് സ്വദേശിയായ മഹിമ സോണി, തമിഴ്‌നാട് സ്വദേശി വിനോദ് കുമാർ എന്നിവരും മരിച്ചതായി ബന്ധുക്കൾ സ്‌ഥിരീകരിച്ചു. മരിച്ചവരിൽ കൂടുതൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേസമയം, മരിച്ചവരുടെ ഔദ്യോഗിക വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്.

ചൊവ്വാഴ്‌ച പുലർച്ചെ റാസൽഖൈമയിലെ തെക്കൻ മേഖലയിലെ അൽ വതൻ റോഡിലായിരുന്നു അപകടം. സാങ്കേതിക തകരാർ മൂലം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് യാത്രക്കാരുമായി വന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. ദുബായിലെ സ്വകാര്യ ട്രാവൽ ഏജൻസി വഴി വിസ മാറ്റുന്നതിന് ഒമാനിൽ പോയി മടങ്ങിയവരാണ് ബസിലുണ്ടായിരുന്നത്.

മരിച്ചവരുടെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരിക്കേറ്റ 26 പേരിൽ 12 പേർ ആശുപത്രി വിട്ടതായും അധികൃതർ അറിയിച്ചു. മലയാളിയുടെ ഉടമസ്‌ഥതയിൽപ്പെട്ട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.

വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും റോഡിലെ അപ്രതീക്ഷിത തടസങ്ങൾ മുൻകൂട്ടി കണ്ട് ജാഗ്രത പാലിക്കണമെന്നും പോലീസ് അഭ്യർഥിച്ചു. അപകടത്തെ കുറിച്ചുള്ള വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അറിയിച്ചു.

Most Read| കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE