മിസ് യൂണിവേഴ്‌സ്; കെസിയയെ വാനോളം പുകഴ്‌ത്തി ഫാഷൻ ലോകം

പ്യൂർട്ടോ റിക്കോയിൽ നടന്ന 75ആംമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യ മൽസരത്തിൽ അവസാന 12 പേരിൽ ഇടം നേടാൻ കെസിയക്ക് സാധിച്ചില്ല. പ്യൂർട്ടോ റിക്കോ സുന്ദരി ജെന്നിഫർ ബരേറ്റോ മിസ് യൂണിവേഴ്‌സായി.

By Senior Reporter, Malabar News
Kaziah Liz Mejo
കെസിയ ലിസ് മെജോ

75ആംമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യ മൽസരവേദി നിരാശയേകിയെങ്കിലും, ഇന്ത്യയെ പ്രതിനിധീകരിച്ച് റാംപിലെത്തിയ കേരളത്തിന്റെ മകൾ കെസിയ ലിസ് മെജോ ഫാഷൻ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. കേരളത്തിന്റെ തനതായ സൗന്ദര്യ ശാസ്‌ത്രത്തെയും ഇന്ത്യയുടെ സമ്പന്നമായ വസ്‌ത്ര പാരമ്പര്യത്തെയും ഉജ്വലമായ നിറങ്ങളുമായി ഇണക്കിച്ചേർത്താണ് കെസിയ ഓരോ വസ്‌ത്രവും ഡിസൈൻ ചെയ്‌തത്‌.

മിസ് യൂണിവേഴ്‌സ് വേദിയിലെത്തുന്ന ആദ്യ മലയാളിയാണ് മാവേലിക്കര സ്വദേശിനിയായ കെസിയ. ബെംഗളൂരുവിൽ നിയമ വിദ്യാർഥിയായ കെസിയ പഠിച്ചതും വളർന്നതും അബുദാബിയിലാണ്. പഠനത്തോടൊപ്പം മോഡലിങ്ങിനും പ്രാധാന്യം നൽകി. 17ആം വയസിൽ ഇന്ത്യയിലേക്ക് മാറിയത് സ്വന്തം വേരുകളിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ്.

12 വർഷം ശാസ്‌ത്രീയ നൃത്തം അഭ്യസിച്ച കെസിയ സംഗീതത്തിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ഡ്രംസും വയലിനും വായിക്കും. 2026ലെ മിസ് യൂണിവേഴ്‌സ് കേരള കിരീടം സ്വന്തമാക്കിയതോടെയാണ് മിസ് യൂണിവേഴ്‌സ് വേദിയിലേക്കുള്ള കെസിയയുടെ യാത്ര ആരംഭിക്കുന്നത്. ഓഗസ്‌റ്റിൽ ജയ്‌പൂരിൽ നടന്ന മിസ് യുണിവേഴ്‌സ് ഇന്ത്യ മൽസരത്തിൽ കെസിയ കേരളത്തെ പ്രതിനിധീകരിച്ചു.

52 മൽസരാർഥികളെ പിന്തള്ളിയാണ് കെസിയ മിസ് യൂണിവേഴ്‌സ് കിരീടം സ്വന്തമാക്കിയത്. സ്വന്തം രൂപത്തിലും നിറത്തിലും ഒരുകാലത്ത് താൻ ഒട്ടും ആത്‌മവിശ്വാസമില്ലാത്ത വ്യക്‌തിയായിരുന്നുവെന്നും ഫിൽട്ടർ ഇല്ലാത്ത ഒരു ഫോട്ടോ പോലും കൈയ്യിൽ ഉണ്ടായിരുന്നില്ലെന്നും കെസിയ മുൻപ് പറഞ്ഞിരുന്നു.

എല്ലാ കാര്യങ്ങൾക്കും അരക്ഷിതാവസ്‌ഥ നേരിട്ട സമയത്താണ് ഒരു മാറ്റം വേണമെന്ന് തോന്നിയത്. എന്റെ ആശയവിനിമയ കഴിവുകൾ, വ്യക്‌തിത്വം, രൂപം എന്നിവയിൽ ഞാൻ മനഃപൂർവം ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാണ് ജീവിതം മാറിയത്. ഭൂമിയിലെ ഏറ്റവും ആത്‌മവിശ്വാസമുള്ള വ്യക്‌തി ഞാനാണെന്ന് എന്നെ വിശ്വസിപ്പിച്ച് ഞാൻ വേദികളിലേക്ക് കടന്നു- എന്നായിരുന്നു കെസിയ അന്ന് പറഞ്ഞത്.

പ്യൂർട്ടോ റിക്കോയിൽ നടന്ന 75ആംമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യ മൽസരത്തിൽ അവസാന 12 പേരിൽ ഇടം നേടാൻ കെസിയക്ക് സാധിച്ചില്ല. പ്യൂർട്ടോ റിക്കോ സുന്ദരി ജെന്നിഫർ ബരേറ്റോ മിസ് യൂണിവേഴ്‌സായി. 112 മൽസരാർഥികളാണ് കിരീടത്തിനായി പോരാടിയത്.

Most Read| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്‌റൂമിനെ ഗൗരവമായി പരിഗണിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE